പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം, ഗുരുതരാവസ്ഥയില്‍: ആലപ്പുഴയിലുള്ള ഭര്‍ത്താവിനെ തേടി പൊലീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. അസം സ്വദേശിനിയെയാണ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ വിവാഹം കഴിപ്പിച്ച 16കാരി സ്വാഭാവിക ഗര്‍ഭഛിദ്രം നടന്നതിനാല്‍ ആശുപത്രിയിലാണ്.
ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് മൊഴിയെടുത്തു. സംഭവത്തില്‍ ശൈശവ വിവാഹ നിരോധനം, പോക്സോ എന്നിവ പ്രകാരം മങ്കട പൊലീസ് കേസെടുത്തു. പത്തുമാസം മുമ്പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. ഫാമില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിനൊപ്പം േനരത്തെ ആലപ്പുഴയിലായിരുന്നു. ഇപ്പോള്‍ മങ്കടയിലാണ് താമസം.
ആലപ്പുഴയിലുള്ള ഭര്‍ത്താവിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. നാല് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചത്.
https://www.facebook.com/Malayalivartha
























