കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി; നേതാക്കളുടെ അതൃപ്തി പരിഹരിക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ്

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നേതാക്കള്‍ തമ്മിലുള്ള ചേരിതിരിവ് പൊട്ടിത്തെറിയിലെത്തി. അതൃപ്തി പരിഹരിക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് അറിയിച്ചതോടെ പ്രശ്നത്തിന് താത്കാലിക പരിഹാരമായി. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നാണ് പി.ജെ. ജോസഫ് അറിയിച്ചത്.
പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മില്ലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചെന്നും ജോസഫ് പറഞ്ഞു. അതേസമയം നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി താത്കാലികമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.
മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് പരസ്യ പ്രതികരണം നടത്തിയിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും, മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ മറുഭാഗവും ചേരി തിരിഞ്ഞിരുന്നു,
https://www.facebook.com/Malayalivartha
























