ജോലി അന്വേഷിച്ചെത്തിയ അസം സ്വദേശി വാടക വീട്ടില്‍ മരിച്ച നിലയില്‍; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് ജോലി അന്വേഷിച്ച് നാലംഗ സംഘത്തോടൊപ്പം വന്ന അസം സ്വദേശി വാടക വീട്ടില്‍ മരിച്ച നിലയില്‍. അസം ലക്കിന്‍ പൂര്‍ ജില്ലയില്‍ ധര്‍മ്മഗര്‍ദേശത്ത് അമൃതകുമാര്‍ അധികാരി (45) ആണ് മരിച്ചത്.
സുഹൃത്ത് പൂര്‍ണ്ണ ബഹദൂര്‍ താമസിക്കുന്ന വവ്വാക്കാവിന് സമീപത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയില്‍ നെടുമ്ബാശ്ശേരിയില്‍ സുഹൃത്തുക്കളോടെപ്പം വിമാനമിറങ്ങി കാറില്‍ രാത്രി 11 മണിയോടെ വവ്വാക്കാവില്‍ എത്തി ഉറങ്ങാന്‍ കിടന്നതാണ്.ഞായറാഴ്ച രാവിലെ ഉണരാത്തതിനാല്‍ പൂര്‍ണ്ണ ബഹദൂര്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരികരിക്കുകയായിരുന്നു.
കൊല്ലത്ത് എവിടെയെങ്കിലും ജോലി തരപ്പെടുത്താന്‍ വേണ്ടി സുഹൃത്തുക്കളുടെ കൂടെ എത്തിയതാണ്. മൃതദേഹം കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഓച്ചിറ പോലീസ് കേസടുത്തു
https://www.facebook.com/Malayalivartha
























