കായലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയെ കൊലപ്പെടുത്തിയത് കാമുകനും മറ്റൊരു യുവതിയും ചേർന്നെന്ന് പോലീസ്; പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ പള്ളാത്തുരുത്തിയ്ക്ക് സമീപം കായലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കാമുകനും, ഇയാളുടെ മറ്റൊരു കാമുകിയും ചേര്‍ന്ന് കൊന്നതാണെന്ന് പോലീസ് പറഞ്ഞു. പുന്നപ്ര തെക്ക് സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതികളായ പ്രബീഷ്, കാമുകി രജനി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന. അനിതയെ ഇരുവരും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കായലില്‍ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























