നെഞ്ചിടിപ്പോടെ വിദ്യാര്‍ത്ഥികള്‍...... സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.... ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആര്‍ഡി ചേംബറില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും

നെഞ്ചിടിപ്പോടെ വിദ്യാര്‍ത്ഥികള്‍......സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച (ജൂലായ് 14) പ്രഖ്യാപിക്കും.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആര്‍ഡി ചോംബറില്‍വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനു ശേഷം ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in
പരീക്ഷാ ഫലം അംഗീകരിക്കാന്‍ ചൊവ്വാഴ്ച പരീക്ഷാ ബോര്‍ഡ് യോഗം ചേരും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രില്‍ എട്ട് മുതല്‍ 28 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയിരുന്നത്. 4.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.
"
https://www.facebook.com/Malayalivartha
























