Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇത്രത്തോളം കരുതിയില്ല... അമ്പലപ്പുഴയില്‍ തന്നെ നേരിടാന്‍ വരുന്ന പാര്‍ട്ടി കമ്മീഷന് ചുട്ട മറുപടി നല്‍കാനുറച്ച് ജി സുധാകരന്‍; കണക്കു നിരത്തി പാര്‍ട്ടി കമ്മിഷനു മറുപടി നല്‍കും; ജി സുധാകരനു നേരിടേണ്ടി വരുന്ന രാഷ്ട്രീയ പ്രതിസന്ധി തുറന്നു കാട്ടി ടി പത്മനാഭന്റെ കഥയും

13 JULY 2021 08:28 AM IST
മലയാളി വാര്‍ത്ത

ജി സുധാകരനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇനിയുള്ള നാളുകള്‍. ഒന്നുകില്‍ അച്ചടക്കമുള്ള നേതാവായി തുടരാം. അല്ലെങ്കില്‍ വെട്ടിനിരത്തല്‍ ഉണ്ടാകും.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പില്‍ തന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്ന സിപിഎം കമ്മിഷനോടു പറയാനുള്ളത് വിശദ റിപ്പോര്‍ട്ടായിത്തന്നെ മുന്‍ മന്ത്രി ജി.സുധാകരന്‍ നല്‍കാനാണ് സാധ്യത. വസ്തുതകളും കണക്കുകളും വച്ചുള്ള വിശദ മറുപടി നല്‍കും. ആര്‍ക്കുമെതിരെ വ്യക്തിപരമായ പരാതിയോ ആക്ഷേപമോ ഉണ്ടാകാനിടയില്ല.

 



പാര്‍ട്ടിയിലെ എതിര്‍വിഭാഗത്തിന്റെ ആക്രമണത്തെ നേരിടാന്‍ തന്നെയാണു സുധാകരന്റെ തീരുമാനമെന്ന് അറിയുന്നു. പാര്‍ട്ടിയില്‍ 'പൊളിറ്റിക്കല്‍ ക്രിമിനലുകള്‍' ഉണ്ടെന്ന് സുധാകരന്‍ നേരത്തേ പറഞ്ഞിരുന്നു. ആ നിലപാടില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമില്ല.

പറയാനുള്ളത് അന്വേഷണ കമ്മിഷനോടു തുറന്നുപറയുക, എന്നാല്‍ പാര്‍ട്ടി അച്ചടക്കം കര്‍ശനമായി പാലിക്കുക എന്ന നിലപാടാകും അദ്ദേഹം തുടര്‍ന്നും സ്വീകരിക്കുകയെന്ന് അടുപ്പമുള്ളവര്‍ സൂചിപ്പിച്ചു. പരസ്യ പ്രതികരണത്തിലൂടെയും മറ്റും സ്വയം ദുര്‍ബലനാകാതെ ശ്രദ്ധിക്കുന്നുമുണ്ട്. ഈ നിലപാടിലൂടെ പാര്‍ട്ടിയിലും പുറത്തും പിന്തുണ വര്‍ധിക്കുന്നുണ്ടെന്നാണു വിലയിരുത്തല്‍.



പാര്‍ട്ടിയില്‍നിന്നു സുധാകരനെ കടപുഴക്കാനുള്ള സംഘടിത ശ്രമമുണ്ടായെന്ന് ഒരുവിഭാഗം വിശ്വസിക്കുന്നു. ആരോപണങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വിശകലനം ചെയ്താല്‍ സംസ്ഥാന നേതൃത്വത്തിന് അദ്ദേഹത്തിന്റെ നിലപാടു ബോധ്യപ്പെടുമെന്ന ആത്മവിശ്വാസം അടുപ്പമുള്ളവര്‍ പ്രകടിപ്പിക്കുന്നു. വസ്തുതകള്‍ പരിശോധിച്ച് ആലപ്പുഴ ജില്ലാ നേതൃത്വം തന്നെ പരിഹാരം കാണുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.

സുധാകരന്‍ വര്‍ഗവഞ്ചകനാണെന്നും രക്തസാക്ഷികള്‍ മാപ്പു നല്‍കില്ലെന്നുമുള്ള ഒളിയമ്പു പ്രചാരണം അദ്ദേഹത്തെയും കുടുംബത്തെയും വേദനിപ്പിച്ചിട്ടുണ്ട്. സുധാകരന്റെ സ്വന്തം സഹോദരന്‍ തന്നെ രക്തസാക്ഷിയാണെന്നതു മറന്നവരാണ് അത്തരം പ്രയോഗങ്ങള്‍ നടത്തിയതെന്ന വികാരമുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ മറ്റൊരു നേതാവിനും ഇങ്ങനെയൊരു പശ്ചാത്തലം അവകാശപ്പെടാനാവില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 



സിപിഎമ്മിലെ ചര്‍ച്ചയും അന്വേഷണവും അമ്പലപ്പുഴയെപ്പറ്റിയാണെങ്കിലും അതു ചുറ്റിത്തിരിഞ്ഞ് ആലപ്പുഴയിലുമെത്തിയതിനെ സ്വകാര്യമായി സ്വാഗതം ചെയ്യുന്നവരുണ്ട് പാര്‍ട്ടിയില്‍. വോട്ട് കണക്കുപ്രകാരം, അമ്പലപ്പുഴയിലേതിനെക്കാള്‍ ശ്രദ്ധേയമായ നഷ്ടം ആലപ്പുഴയില്‍ സംഭവിച്ചെന്നാണ് അവരുടെ പക്ഷം.

അമ്പലപ്പുഴയില്‍ ഇത്തവണ എല്‍ഡിഎഫിന് 2.5% വോട്ട് കുറഞ്ഞെങ്കില്‍ ആലപ്പുഴയില്‍ കുറവ് 4.5% ആണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അരൂരിലും വലിയ കുറവുണ്ടായി. എന്നാല്‍, അതിന്റെയൊക്കെ ഉത്തരവാദിത്തം അവിടെ മുന്‍പു മത്സരിച്ചവര്‍ക്കാണെന്നു പറയാനാവില്ല. അമ്പലപ്പുഴയില്‍ മാത്രം അത്തരം 'കണ്ടെത്തല്‍' ഉണ്ടാകുന്നതിലുള്ള വിമര്‍ശനം പാര്‍ട്ടി ചര്‍ച്ചകളില്‍ ഉയരാനിടയുണ്ട്.

 



അതേസമയം സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ ജി സുധാകരനു നേരിടേണ്ടി വരുന്ന രാഷ്ട്രീയ പ്രതിസന്ധി തുറന്നു കാട്ടി കഥാകൃത്ത് ടി. പത്മനാഭന്റെ കഥ. ജി.സുധാകരനെന്ന് എടുത്തു പറയുന്നില്ലെങ്കിലും കഥയിലുള്ളത് സുധാകരന്‍ തന്നെയെന്നു സൂചനകളിലൂടെ വ്യക്തമാണ്.

അയാള്‍ എന്നാണ് സുധാകരനെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സഖാവും അയാളും തമ്മില്‍ നടക്കുന്ന സംഭാഷണത്തിലൂടെയാണ് സിപിഎമ്മിന്റെ ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തെക്കുറിച്ചു പറയുന്നത്. പുറത്തിറങ്ങാനിരിക്കുന്ന വാര്‍ഷിക പതിപ്പിലാണ് 'സഖാവ്' എന്ന പേരിലുള്ള കഥ പ്രസിദ്ധീകരിക്കുന്നത്. അടിമുടി മാന്യനായ രാഷ്ട്രീയക്കാരനാണ് ജി.സുധാകരനെന്ന് അഭിപ്രായമുള്ള ആളാണ് കഥാകൃത്ത്. അക്കാര്യം പത്മനാഭന്‍ മുന്‍പു വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും സഖാവ് എന്തായി തീരുമെന്ന് കാത്തിരുന്ന് കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends