Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

തലയില്‍ കൈവച്ച് ജോസഫ്... പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കളി തുടങ്ങിയ പിജെ ജോസഫ് അവസാനം ജോസ് കെ മാണിയെ തന്നെ യുഡിഎഫില്‍ നിന്നും പുറത്താക്കി; പുറത്തായ ജോസ് കെ മാണിയും കൂട്ടരും ഭരണത്തിലിരിക്കുമ്പോള്‍ തകര്‍ച്ചയുടെ വക്കിലായി കൂട്ടയടിയില്‍ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍

13 JULY 2021 08:04 AM IST
മലയാളി വാര്‍ത്ത

യുഡിഎഫിന് ഭരണം കിട്ടാതെ പോയതിന് പ്രധാന കാരണം പിജെ ജോസഫാണെന്ന് എല്ലാവര്‍ക്കുമറിയാം. പാല തെരഞ്ഞെടുപ്പ് മുതല്‍ ജോസ് കെ മാണിയെ ഒതുക്കാന്‍ പിജെ ജോസഫ് നടത്തിയ കളികള്‍ യുഡിഎഫ് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറി.

അവസാനം ജോസ് കെ മാണിയെ മുന്നണിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ എല്‍ഡിഎഫ് ജോസിനെ ഏറ്റെടുത്തത് വലിയ വിജയമായി. മധ്യമേഖലയുള്‍പ്പെടെ മിന്നുന്ന വിജയം നേടാന്‍ ജോസിന്റെ വരവ് സാധിച്ചു. എന്നാല്‍ ജോസഫിന്റെ സ്ഥിതി പരമ ദയനീയമാണ്. കൂട്ടയടി തുടങ്ങി.

 



കേരള കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങളെച്ചൊല്ലി ഒരു വിഭാഗം നേതാക്കള്‍ക്കുണ്ടായ അതൃപ്തി പരിഹരിക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. വാര്‍ഡ് കമ്മിറ്റിമുതല്‍ സംസ്ഥാന കമ്മിറ്റിവരെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പുറപ്പുഴയിലെ വസതിയില്‍ വൈകീട്ട് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിനുശേഷം പി.ജെ.ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ഹമായ സ്ഥാനം ലഭിക്കാത്തതിലും യോഗം വിളിക്കാതെ പ്രധാന തീരുമാനങ്ങളെടുക്കുന്നതിലും പ്രതിഷേധിച്ച് ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തനിക്ക് നല്‍കിയ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാന്‍ തൊടുപുഴ പുറപ്പുഴയിലെ പി.ജെ.ജോസഫിന്റെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് യോഗം ചേര്‍ന്നത്.

`

നാല് മണിക്കൂറോളം തുടര്‍ന്ന യോഗത്തില്‍, ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിനെതിരേ നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചെന്നാണ് സൂചന. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനുമെതിരേ ഒരുവിഭാഗം നേതാക്കള്‍ ശക്തമായ വിമര്‍ശനമുന്നയിച്ചു. ഇത് വാക്കുതര്‍ക്കത്തിലും കലാശിച്ചു.

എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസഫ് പറഞ്ഞു. പാര്‍ട്ടി നിദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് പറഞ്ഞ ഫ്രാന്‍സിസ് ജോര്‍ജ് നിലവിലെ എക്‌സിക്യുട്ടീവ് കമ്മിറ്റി താത്കാലികമാണെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പി.ജെ.ജോസഫ്, പി.സി.തോമസ്, മോന്‍സ് ജോസഫ്, ജോയ് എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍, ടി.യു.കുരുവിള, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

 



കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം ഭാരവാഹികളുടെ ശീതസമരം ഭരണഘടനാ തര്‍ക്കത്തിലേക്ക് എത്തിയിരിക്കുകയാണ്. പി സി തോമസും പി ജെ വിഭാഗവും ലയിച്ചശേഷം ഉണ്ടാക്കിയ ഭരണഘടനയിലെ സെക്രട്ടറി ജനറല്‍, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ചൊല്ലിയാണ് പോര്.

നിലവില്‍ ഈ സ്ഥാനങ്ങള്‍ വഹിക്കുന്ന ജോസഫ് വിഭാഗത്തിലെ ജോയി ഏബ്രാഹം, മോന്‍സ് ജോസഫ് എന്നിവരും ഡെപ്യൂട്ടി ചെയര്‍മാന്മാരായ ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവരും തമ്മിലാണ് തര്‍ക്കം. ലയനമുണ്ടായപ്പോള്‍ എല്ലാവര്‍ക്കും സ്ഥാനം നല്‍കാനാണ് ഭരണഘടന രൂപപ്പെടുത്തി പുതിയ സ്ഥാനം കൊണ്ടുവന്നതെന്ന് ജോസഫ് വിഭാഗം പറയുന്നു. എന്നാല്‍ ഈ സ്ഥാനങ്ങള്‍ നിശ്ചയിച്ച ഭരണഘടനാ ഭേദഗതിക്ക് സാംഗത്യമില്ലെന്നാണ് മറുവിഭാഗവും മുതിര്‍ന്ന നേതാവ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ളയും വാദിക്കുന്നത്.



രണ്ട് ഡസനോളം പിളര്‍പ്പുണ്ടായ പാര്‍ടിയില്‍ ഇതുവരെ ഈ സ്ഥാനമുള്ള ഭരണഘടന കണ്ടിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഏത് സംസ്ഥാന കമ്മിറ്റിയാണ് ഭരണഘടന അംഗീകരിച്ചതെന്നും ഇവര്‍ ചോദിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (18 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (20 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (35 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (42 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (45 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (54 minutes ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends