രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും.
കോവിഡ് പ്രതിരോധത്തിനും വികസന പ്രവര്‍ത്തനത്തിനുമുള്ള സഹായം തേടിയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഇന്നു വൈകിട്ട് നാലിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ കേരളത്തിലെ വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടും.
അതിവേഗ റെയില്‍ പാതയ്ക്കുള്ള അനുമതി, കന്യാകുമാരി - മുംബൈ എക്കണോമിക് കോറിഡോറിന്റെ ഭാഗമായി തിരുവനന്തപുരത്തിനെ ഉള്‍പ്പെടുത്തണം, കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്തിന് ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും.
പുതുതായി കേന്ദ്രം കൊണ്ടുവന്ന സഹകരണ വകുപ്പ് രൂപീകരണത്തിലെ സംസ്ഥാനത്തിന്റെ ആശങ്കയും മുഖ്യമന്ത്രി അറിയിക്കും. ഇന്നലെ രാത്രിയോടെയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയുമായും ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
"
https://www.facebook.com/Malayalivartha
























