Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എല്ലാം അവിടത്തെ കൃപ... അപ്രതീക്ഷിതമായ അപകടത്തില്‍ നിന്നും രക്ഷനേടിയ ആശ്വാസത്തില്‍ ഒരു കുടുംബം; വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്നു പുറത്തേക്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് കിണറിന്റെ ഭിത്തിയിലിടിച്ചു തകര്‍ന്നു; 2 കുട്ടികള്‍ എട്ടടിയോളം വെള്ളമുള്ള കിണറ്റില്‍ വീണു; പിന്നെയെല്ലാം അത്ഭുതം

13 JULY 2021 10:46 AM IST
മലയാളി വാര്‍ത്ത

പലപ്പോഴും പല അപകടങ്ങളും തട്ടി നീക്കുന്നത് ദൈവത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തനം കൊണ്ടാണ്. ഇത് എല്ലാവരുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകും. അപ്പോഴാണ് ദൈവത്തിന്റെ മഹത്വം ഓര്‍ക്കുന്നത്.

ഇതുപോലെ അദ്ഭുതകരമായ ആ രക്ഷപ്പെടലിന്റെ വലിയ ആശ്വാസത്തിലാണ് ഒരു കുടുംബം. വീട്ടുമുറ്റത്തെ പോര്‍ച്ചില്‍നിന്നു പുറത്തേക്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് കിണറിന്റെ ഭിത്തിയിലിടിച്ചു. ഭിത്തി തകര്‍ന്നു. കിണര്‍ മൂടിയിരുന്ന കമ്പിവലയില്‍ ഇരുന്ന 2 കുട്ടികള്‍ എട്ടടിയോളം വെള്ളമുള്ള കിണറ്റില്‍ വീണു. കിണറ്റിലേക്ക് എടുത്തു ചാടിയ പിതൃസഹോദരന്‍ ഇരുവരെയും രക്ഷിച്ചു.

 



കാര്‍ ഓടിച്ച പനമറ്റം ഇലവനാല്‍ മുഹമ്മദ് ഷബീറിന്റെ മകള്‍ ഷിഫാനയെയും (14) ഷിഫാനയുടെ മടിയില്‍ ഇരുന്ന നാലര വയസുകാരി മുഫസിനെയും ശബ്ദം കേട്ട് ഓടിയെത്തി കിണറ്റില്‍ ചാടിയ, സക്കീര്‍ ഹുസൈന്‍ മൗലവിയാണ് രക്ഷിച്ചത്. ഷബീറിന്റെ സഹോദരനാണ് സക്കീര്‍ മൗലവി. മറ്റൊരു സഹോദരന്‍ സത്താറിന്റെ മകളാണ് മുഫസിന്‍.

ഇന്നലെ രാവിലെയായിരുന്നു അപകടം. ഭിത്തി ഇടിച്ചു തകര്‍ത്ത കാര്‍ കിണറ്റിലേക്കു വീഴാറായ നിലയിലാണു നിന്നത്. മറുവശത്തെ വാതില്‍ തുറന്നാണു ഷബീര്‍ പുറത്തിറങ്ങിയത്. നാട്ടുകാര്‍ എത്തുന്നതു വരെ കുട്ടികളെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചു മൗലവി നീന്തി നിന്നു. കയറില്‍ കസേര കെട്ടിയിറക്കിയാണു ഷിഫാനയെ കയറ്റിയത്.

 



തലനാരിഴയിടയ്ക്ക് വന്‍ദുരന്തം ഒഴിവായപ്പോഴും പനമറ്റം, ഇലവനാല്‍ മുഹമ്മദ് ഷബീറിനും കുടുംബത്തിനും നടുക്കം മാറിയിട്ടില്ല. വീട്ടുമുറ്റത്തെ ഷെഡില്‍നിന്നു പുറത്തിറക്കിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ടതോടെയാണ് കിണറ്റിലേക്ക് കുതിച്ചത്. അതേസമയമാണ് സംരക്ഷണ ഭിത്തിയിലിരുന്ന രണ്ട് കുട്ടികള്‍ ഇടിയുടെ ആഘാതത്തില്‍ കിണറ്റില്‍ വീണത്. ഉടനെ ഓടിയെത്തിയ പിതൃസേഹാദരന്‍ കിണറ്റിലിറങ്ങിയതോടെ കുട്ടികളെ രക്ഷിക്കാനായി. സംരക്ഷണഭിത്തിയുെട ഒരു ഭാഗം തകര്‍ത്ത കാര്‍, വലതുചക്രമുള്‍പ്പെടെ കിണറ്റിലേക്കു ചരിഞ്ഞാണു നിന്നത്.

ഇന്നലെ രാവിലെ എട്ടിനു മുഹമ്മദ് ഷബീര്‍ മുറ്റത്തെ ഷെഡില്‍നിന്നു കാര്‍ പുറത്തേക്കിറക്കവേ അബദ്ധത്തില്‍ കുതിച്ചുനീങ്ങുകയായിരുന്നു. 15 അടി ദൂരത്തിലുള്ള കിണറിന്റെ സംരക്ഷണഭിത്തി തകര്‍ത്താണു കാര്‍ നിന്നത്. ഈ സമയം ഷബീറിന്റെ മകള്‍ ഷിഫാനയും ഷബീറിന്റെ അനുജന്‍ സത്താറിന്റെ മകന്‍ മുഫസിനും ഇരുമ്പവലയിട്ട കിണറിന്റെ സംരക്ഷണഭിത്തിയില്‍ ഇരിക്കുകയായിരുന്നു. കാറിന്റെ അപ്രതീക്ഷിതമായ ഇടിയേറ്റ് ഭിത്തിയുടെ ഒരുഭാഗം തകര്‍ന്നപ്പോള്‍ ഇരുവരും 32 അടി ആഴമുള്ള കിണറ്റില്‍ വീണു. എട്ടടിയോളം വെള്ളമുണ്ടായിരുന്നു.

 



അഞ്ചടി പൊക്കമുള്ള സംരക്ഷണഭിത്തി തകര്‍ന്ന്, കാറിന്റെ വലതുമുന്‍ ചക്രമുള്‍പ്പെടെ കിണറിന്റെ നടുവിലായി. ശബ്ദം കേട്ട് ഓടിയെത്തിയ ഷബീറിന്റെ ജ്യേഷ്ഠന്‍ ഇ.ജെ. സക്കീര്‍ഹുസൈന്‍ മൗലവി പൈപ്പിലൂടെ കിണറ്റിലേക്ക് ഊര്‍ന്നിറങ്ങി കുട്ടികളെ വെള്ളത്തില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തി.

ഡ്രൈവിങ് സീറ്റിലായിരുന്ന ഷബീര്‍ ഇടതുവാതിലിലൂടെ പുറത്തിറങ്ങി. കുട്ടികളുടെ മുത്തച്ഛന്‍ ആസാദ്, അനസ് മുഹമ്മദ്, ഷിഹാബ്, മുജീബ് മൗലവി, നിസാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കയറില്‍ കസേര കെട്ടിയിറക്കി ഷിഫാനയെ കരയ്ക്കുകയറ്റി. തുടര്‍ന്ന് സക്കീര്‍ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയില്‍നിന്ന് എത്തിയ അഗ്‌നിശമനസേനാ യൂണിറ്റ് വലയില്‍ കയറ്റിയാണു കരയിലെത്തിച്ചത്. കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. കിണറ്റിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയ സക്കീര്‍ഹുസൈന്‍ മൗലവി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് പള്ളിയിലെ ഇമാമാണ്. എന്തായാലും സംഭവം കണ്ടവര്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയായാണ് കാണുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends