Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

പാലാരിവട്ടം സൂരജില്‍ ഒരുക്കുന്നതെന്തിന്? ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ പിണറായി ശ്രമിക്കുന്നതെന്തിന്?

13 JULY 2021 09:16 AM IST
മലയാളി വാര്‍ത്ത

പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ നീക്കം.... മുന്‍ ഐ. എ. എസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിലേക്ക് കേസ് ഒതുക്കികൊണ്ടുവന്നു കുഞ്ഞിനെ രക്ഷിക്കാന്‍ പിണറായി ശ്രമിക്കുന്നതെന്തിന്?


പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ നീക്കം. മുന്‍ ഐ. എ. എസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിലേക്ക് കേസ് ഒതുക്കികൊണ്ടുവന്നു കുഞ്ഞിനെ ഇല്ലാതാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജിലന്‍സ് ഹൈക്കോടതിയില്‍ നടത്തിയ വാദത്തില്‍ സൂരജിനെ കുറിച്ച് മാത്രമാണ് പറഞ്ഞത്. സൂരജിനെ കുറിച്ചുള്ള കേസായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വാദിക്കാമെങ്കിലും സൂരജല്ല ഇബ്രാഹിം കുഞ്ഞാണ് പ്രധാന കക്ഷി എന്നാണ് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്.

 



പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി ഒ സൂരജിനെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ അനുമതിയോടെയെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞത്. പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

 



ആര്‍ഡിഎസിന് മൊബിലൈസേഷന്‍ ഫണ്ട് നല്‍കിയതിനു പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ ടി ഒ സൂരജിന് നിര്‍ണായക പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ വാദം.

ഭൂമി ഇടപാടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായും വിജിലന്‍സ് ആരോപിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇബ്രാഹിംകുഞ്ഞിനെ കുറിച്ച് കോടതി ഒരക്ഷരവും ചോദിച്ചതുമില്ല.

 



പി.രാജീവ് കളമശേരിയില്‍ നിന്ന് ജയിച്ചതോടെ ഇബ്രാഹിംകുഞ്ഞിനോടുള്ള സി പി എമ്മിന്റെ വിരോധം തീര്‍ന്നെന്ന് കരുതുന്നവര്‍ കേരളത്തിലുണ്ട്. എന്നാല്‍ അതല്ല വാസ്തവം. കോണ്‍ഗ്രസ് മുക്ത കേരളം സ്വപ്നം കാണുന്നയാളാണ് പിണറായി വിജയന്‍.കോണ്‍ഗ്രസ് മുക്ത ഭാരതമാണ് മോദിയുടെ സ്വപ്നം. സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയാണ് മോദിയും പിണറായിയും ശ്രമിക്കുന്നത്.

കേരള കോണ്‍ഗ്രസ് ഒപ്പം എത്തിയതോടെ മധ്യതിരുവിതാംകൂര്‍ കോണ്‍ഗ്രസിനെ കൈവിട്ടു. ഇനി പിണറായിയുടെ ലക്ഷ്യം മലബാറാണ്.അവിടെ കൂടി കൊടി നാട്ടിയാല്‍ ഇടതു മുനാണി വരും വര്‍ഷങ്ങളിലും കേരളത്തില്‍ ചെങ്കൊടി പാറിക്കുമെന്ന് പിണറായിക്കറിയാം.

 



ചുരുക്കി പറഞ്ഞാല്‍ ലീഗിനെ ഇടതുപാളത്തില്‍ എത്തിക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യം. ജോസ് കെ മാണിക്ക് ശേഷം പിണറായി ലക്ഷ്യമിടുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയെയാണ്. കുഞ്ഞാലിക്കുട്ടിയും പിണറായിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മനസിലാക്കുന്നവര്‍ക്ക് ഇതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് മനസിലാക്കാം. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഒതുക്കാന്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ടതെല്ലാം ചരിത്രമാണ്.പി.ശശി പിണറായിയുടെ വിശ്വസ്തനാണ്. അന്നും ഇന്നും.

ഇടതുമുന്നണിയിലേക്കുള്ള ലീഗിന്റെ വാതില്‍ എന്നും തുറന്നു തന്നെയാണ് കിടക്കുന്നത്. പിണറായിക്ക് ഇതില്‍ യാതൊരു താത്പര്യകേടുമില്ല. സി പി എമ്മിനും ഇത് സ്വാഗതാര്‍ഹമായ തീരുമാനമാണ്. സി പി എമ്മില്‍ എന്തൊക്കെ പുകിലുണ്ടായാലും ഒരു ലീഗ് നേതാവും സി പി എമ്മിനെതിരെ രംഗത്തെത്തില്ല. പി കെ കുഞ്ഞാലിക്കുട്ടി പിണറായിയെ കുറിച്ച് സംസാരിക്കുന്നതു പോലും ഭയഭക്തി ബഹുമാനത്തോടെയാണ്.

 



ബിജെപിയെ മുട്ടുകുത്തിക്കുകയാണ് സി പി എമ്മിന്റെയും ലീഗിന്റെയും പൊതു ലക്ഷ്യം. അതിന് വേണ്ടിയുള്ള കായിക ബലം കോണ്‍ഗ്രസിനില്ലെന്ന് പി.കെ. കുഞ്ഞാലികുട്ടിക്കറിയാം. എം കെ മുനീറിന് മാത്രമാണ് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളത്.എന്നാല്‍ മുനീറിന്റെ അസ്വാരസ്യങ്ങള്‍ വളരെ വേഗം മറികടക്കാമെന്ന് കുഞ്ഞാലിക്കുട്ടി കരുതുന്നു. കാരണം ലീഗില്‍ പാണക്കാട് ശിഹാബ് തങ്ങളുടെ വാക്കിന് മറുവാക്കില്ല.

10 വര്‍ഷം ഭരണമില്ലാതിരിക്കുക എന്നത് ലീഗിന് ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല. 2026 ല്‍ കോണ്‍ഗ്രസ് കേരളത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസുകാര്‍ക്ക് പോലുമില്ലാതിരിക്കുമ്പോള്‍ ലീഗ് ചിലപ്പോള്‍ കടും കൈ തീരുമാനങ്ങള്‍ സ്വീകരിച്ചെന്ന് വരും.

 



അതു കൊണ്ടു തന്നെ ഇബ്രാഹിം കുഞ്ഞിനെ പിണറായി രക്ഷിക്കും. കാരണം ഇബ്രാഹിം കുഞ്ഞിനെ തൂക്കിയാല്‍ കുഞ്ഞാലികുട്ടി ഉള്‍പ്പെടെയുള്ളവര്‍ കുരുങ്ങും. അതുകൊണ്ട് തന്നെ ടി.ഒ. സൂരജിനെ ശിക്ഷിച്ച് പിണറായി വിജയന്‍ ത്യപ്തിയടയും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി; മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം; മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്!!  (13 minutes ago)

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം  (14 minutes ago)

സൈലം ഓഫ്‌ലൈൻ നീറ്റ് , കീം ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു...  (20 minutes ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍...  (27 minutes ago)

ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...  (36 minutes ago)

ഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയ ബാങ്ക് ജീവനക്കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം  (40 minutes ago)

പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...  (48 minutes ago)

മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...  (58 minutes ago)

കേരളത്തിലും കുതിക്കും  (1 hour ago)

ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച് സ്‌റ്റേഷനില്‍ എത്തിയ എസ്എച്ച്ഒയുടെ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്  (1 hour ago)

Youth-congress-secretary പോലീസിന്റെ ഭാഗത്തും വന്‍ വീഴ്ച  (1 hour ago)

'ആക്ഷന്‍ ഹീറോ ബിജു' താരം ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍  (1 hour ago)

ശബരിമലയിലെ ആചാരങ്ങള്‍ ധ്വംസിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു ; ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തര്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കള്ളകേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന്  (2 hours ago)

സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയ 20 കോടി രൂപ സിപിഎം തിരിച്ചടച്ച് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം; നവകേരള സര്‍വെ റദ്ദാക്കിയ ഹൈക്കോടതി നടപടി സർക്കാരിന് കിട്ടിയ കനത്ത പ്രഹരമെന്ന് കെപ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ കപ്പലുകളുടെ മഹാപരേഡ്;  (2 hours ago)

Malayali Vartha Recommends