Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു സര്‍വകലാശാല സല്യൂട്ടടിച്ചു പിന്നല്ലാതെ നടന്നത് നിയമത്തിലെ അട്ടിമറി

13 JULY 2021 09:10 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പഷ്യല്‍ ഡ്യൂട്ടി ആര്‍.മോഹന്റെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ തിരുകി കയറ്റിയതിന് പിന്നില്‍ കേരള സര്‍വകലാശാലയില്‍ നടന്നത് വന്‍ ഗൂഢാലോചന.

ഡോ പൂര്‍ണിമ മോഹനനെ നിയമിക്കാന്‍ മാത്രമായി സര്‍വ്വകലാശാല ചട്ടങ്ങള്‍ വളച്ചൊടിച്ചെന്നാണ് സൂചന. ലെക്‌സിക്കന്‍ എഡിറ്റര്‍ തസ്തികക്ക് വേണ്ട അടിസ്ഥാന യോഗ്യത മലയാള ഭാഷയില്‍ ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ സെക്കന്‍ഡ് ക്ലാസോടുകൂടിയുള്ള ബിരുദമാണെന്ന് സര്‍വ്വകലാശാല ഓര്‍ഡിനന്‍സില്‍ കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ ഇത് അട്ടിമറിച്ചു.

 



ഓര്‍ഡിനന്‍സിനെ മറികടന്ന് നിയമനത്തിനുള്ള വിജ്ഞാപനത്തില്‍ ചേര്‍ത്തത് പിഎച്ച്ഡി മലയാളം അല്ലെങ്കില്‍ സംസ്‌കൃതം ആണ്. സംസ്‌കൃത ഭാഷാ പ്രൊഫസര്‍ ആയ പൂര്‍ണിമ മാത്രം അപേക്ഷിച്ചു, നിയമനവും നല്‍കി. ഓര്‍ഡിനന്‍സ് തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പഷ്യല്‍ ഡ്യൂട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിവരം. ഒരു പ്രമുഖ മുന്‍ ഐ. എ. എസ് ഉദ്യോഗസ്ഥയുടെ സഹോദരനാണ് ഇദ്ദേഹം.

രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന സര്‍വകലാശാല മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറഞ്ഞതൊക്കെ അതേപടി അനുസരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത് അനുസരിക്കാന്‍ സര്‍വകലാശാലക്ക് യാതൊരു ബാധ്യതയുമില്ല. അത് ഒരു സ്വയം ഭരണ സ്ഥാപനമാണ്. എന്നാല്‍ പിണറായിയുടെ ഓഫീസെന്ന് കേട്ടാല്‍ ഹാലിളകുന്ന സര്‍വകലാശാല പക്ഷേ തീരുമാനങ്ങള്‍ പാടേ മാറ്റി.

 



പക്ഷേ ലെക്‌സിക്കണ്‍ എഡിറ്റര്‍ നിയമന വിവാദത്തില്‍ വിചിത്ര വിശദീകരണവുമായി കേരള സര്‍വ്വകലാശാല എത്തിയത്. പൂര്‍ണിമയുടെ നിയമനം ഡെപ്യൂട്ടേഷനില്‍ ആണെന്നാണ് വിശദീകരണം. വിദ?ഗ്ധര്‍ അടങ്ങുന്നു സെലക്ഷന്‍ കമ്മിറ്റിയാണ് വിജ്ഞാപനം ഇറക്കിയതെന്ന് വിശദീകരിക്കുമ്പോഴും ഓര്‍ഡിനന്‍സ് വ്യവസ്ഥ മറി കടന്നതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് വിശദീകരണം ഇല്ല.

പൂര്‍ണിമ പദവിക്ക് യോ?ഗ്യയാണെന്ന് സര്‍വകലാശാല ആവര്‍ത്തിക്കുന്നു. ഡോക്ടറേറ് സംസ്‌കൃതത്തിലാണെങ്കിലും മലയാളത്തിലും തമിഴിലും പൂര്‍ണിമയ്ക്ക് പാണ്ഡിത്യം ഉണ്ടെന്നും സര്‍വകലാശാലയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്ക് മലയാളം അറിയില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണ് നിലവിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായ ആര്‍ മോഹന്‍.

 



വിസി നിയമിച്ച സെലക്ഷന്‍ ബോര്‍ഡാണ് യോഗ്യത നിശ്ചയിച്ചതെന്നും അഭിമുഖം നടത്തിയതും ഭാഷാ വിദഗ്ധരാണെന്നുമാണ് സര്‍വ്വകലാശാല വിശദീകരണം. പക്ഷെ ഓര്‍ഡിനന്‍സ് വ്യവസ്ഥ മറികടന്നതിനെകുറിച്ചുള്ള പ്രധാന ചോദ്യത്തിന് സര്‍വ്വകലാശാല നടത്തുന്നത് ഒളിച്ചുകളിയാണ്. ഭരിക്കുന്നവര്‍ക്ക് വേണ്ടി ഇത്തരത്തില്‍ സര്‍വകലാശാലകള്‍ വീടുപണി മുമ്പും ചെയ്യാറുണ്ട്.

ഡോ പൂര്‍ണിമയ്ക്ക് മലയാളം അറിയില്ലെന്നാണ് നിയമനത്തിനെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ ആക്ഷേപം. മലയാളത്തില്‍ രണ്ട് വരി എഴുതിയാല്‍ സമരം നിര്‍ത്താമെന്നാണ് പൂര്‍ണ്ണിമയെ ഘെരാവോ ചെയ്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്.

 



നിയമനം വിശദീകരിക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ഡോ പൂര്‍ണിമ മോഹ?ന്റെ നിലപാട്. യോഗ്യത ബോധ്യപ്പെടുത്തേണ്ടത് സമരക്കാരെയല്ലെന്ന് പറഞ്ഞ ഡോ പൂര്‍ണിമ നിയമനത്തിലെ ഉത്തരവാദിത്വം സര്‍വ്വകലാശാലയുടെ തലയിലേക്കിട്ടു. വിവാദം ശക്തമാകുമ്പോള്‍ പരാതിയില്‍ ഗവര്‍ണര്‍ വിസിയോട് ഉടന്‍ വിശദീകരണം ചോദിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഗവര്‍ണറിലും ആരോപണ വിധേയര്‍ക്ക് വന്‍ സ്വാധീനമുണ്ട്.

അതിനിടെ പൂര്‍ണിമയെ ഉപരോധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ നിയമന വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും. കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളാനാവില്ല.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends