ബൈക്കില്‍ പോകുകയായിരുന്ന മൂന്ന് യുവാക്കള്‍ക്ക് നേരെ കടുവയുടെ ആക്രമണം.... രണ്ടു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബൈക്കില്‍ പോകുകയായിരുന്ന മൂന്ന് യുവാക്കള്‍ക്ക് നേരെയുണ്ടായ കടുവയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലെ ജലാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. വനത്തിന് സമീപത്തെ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് കടുവ ആക്രമിച്ചത്. കടുവയുടെ പിടിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വികാസ് എന്ന 23കാരന്‍, സമീപത്തെ മരത്തില്‍ കയറിപ്പറ്റുകയായിരുന്നു.
കടുവ നിരവധി തവണ യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു രാത്രി മുഴുവന്‍ മരത്തില്‍ തന്നെ യുവാവ് കഴിച്ചുകൂട്ടി.
രാവിലെ പ്രദേശവാസികളെ റോഡില്‍ കണ്ടപ്പോഴാണ് യുവാവ് മരത്തില്‍ നിന്ന് താഴെ ഇറങ്ങിയത്. ഭയം കൊണ്ട് ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവെന്നും റോഡില്‍ ബൈക്കും രണ്ട് മൃതദേഹങ്ങളുമുണ്ടായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു. കന്തായി ലാല്‍ (35), സോനു കുമാര്‍ (22) എന്നിവരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha

























