നിവിന്‍ കേരളത്തിലെ പുതു തരംഗം; നിവിനോടൊപ്പമുള്ള ഫോട്ടോ പ്രൊഫൈല്‍ പിക്ചറാക്കി ഐപിഎസ്‌കാരി പ്രതികരിക്കുന്നു; നിങ്ങള്‍ ചെയ്തത് ശരിയല്ല...

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നിവിന്‍ പോളി. അതേസമയം തന്നെ ചുറു ചുറുക്കുള്ള സുന്ദരിയായ ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ ആലുവ എഎസ്പി മെറിന്‍ ജോസഫും മലയാളികള്‍ക്ക് പ്രിയങ്കരി തന്നെയാണ്. അതുകൊണ്ട് തന്നെ ഇരുവരും ചേര്‍ന്നുള്ള ഫോട്ടോയും ഹിറ്റായി. അതോടൊപ്പം വിവാദവുമായി.
ഹൈബി ഈഡന്‍ എംഎല്‍എയെ കൊണ്ട് നിവിന്‍ പോളിക്കൊപ്പം നിന്ന് ഫോട്ടോയെടുപ്പ് അത് വേദിയില്‍ വച്ച് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നയാളാണ് മെറിന്‍ ജോസഫ്.
നിവിന്‍ പോളിക്കൊപ്പം താന്‍ നില്‍ക്കുന്ന ഫോട്ടോ ഹൈബി ഈഡന്‍ എംഎല്‍എയെക്കൊണ്ട് എടുപ്പിച്ചത് വിവാദമാക്കിയത് എത്തിക്‌സില്ലാത്ത മാധ്യമങ്ങളെന്ന് മെറിന്‍ ജോസഫ് വിമര്‍ശിച്ചു. കാര്യമില്ലാതെ താന്‍ പ്രതികരിക്കാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വിശദീകരണം വേണ്ടവര്‍ക്കായി താന്‍ പ്രതികരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മെറിന്റെ വിശദീകരണം.
ചിത്രമെടുത്തത് ഹൈബി ഈഡന്‍ എംഎല്‍എ തന്നെയാണ്. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് താന്‍ ചിത്രമെടുപ്പിച്ചത്. എത്തിക്‌സിന്റെ കണിക പോലുമില്ലാത്ത മാധ്യമങ്ങള്‍ അതിന്റെ ദുരൂഹമാക്കി ഓഫീസര്‍മാരുടെ പ്രോട്ടോക്കോള്‍ നിര്‍വചിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതെന്തിനായിരുന്നുവെന്ന് തനിക്കറിയില്ല. ഇത്തരം ചീപ്പ് വിവാദവല്‍കരണത്തിന് പിന്നാലെ പോകുന്നവരോടായി തനിക്കുപറയാനുള്ളതെന്നു പറഞ്ഞാണ് മെറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കുട്ടികളെ ആദരിക്കുന്ന ചടങ്ങില്‍ താന്‍ അതിഥിയായാണ് പങ്കെടുത്തത്. അവിടെ യാതൊരു ഔദ്യോഗിക ചുമതലകളുമില്ലായിരുന്നു. സമ്മാനദാനത്തിനായി സംഘാടകര്‍ വേദിയൊരുക്കുന്ന ഇടവേളയിലാണ് ചിത്രമെടുത്തത്. പ്രതിജ്ഞചൊല്ലിക്കൊടുക്കുന്ന ചടങ്ങ് അപ്പോഴേക്കും പൂര്‍ത്തിയായിരുന്നു. തനിക്ക് ആ ചടങ്ങില്‍ ആകെയുണ്ടായിരുന്ന ദൗത്യം അതുമാത്രമായിരുന്നു. ആഭ്യന്തരമന്ത്രിയും മറ്റ് അതിഥികളും അപ്പോഴേക്കും വേദിവിട്ടിരുന്നു. അതിഥിയായെത്തിയ തനിക്ക് അവിടെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അപ്പോള്‍ താനെന്താ വേദിയില്‍നിന്നു ചാടണമായിരുന്നോ? അതോ വേദിയിലുള്ളവരെ സല്യൂട്ട് ചെയ്തു നില്‍ക്കണമായിരുന്നോ? താന്‍ എന്തോ കൃത്യവിലോപം ചെയ്തു എന്നു കരുതുന്നവരോട് ചോദിക്കാനുള്ളത് ഏതു നിയമമാണ് വെറുതേ ഇരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ഫോട്ടോ അപ് ലോഡ് ചെയ്യരുതെന്ന് അനുശാസിക്കുന്നതെന്നാണ്. ചടങ്ങു തടസപ്പെടുത്തുകയോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സംഘാടകര്‍ക്ക് സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. അന്നേരം, മറ്റൊരു പണിയുമില്ലാതിരുന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ ശ്രദ്ധ തന്റെ മേല്‍ പതിയുകയായിരുന്നു. ഇത്തരത്തില്‍ തരം താഴുന്നരീതിയില്‍ മാദ്ധ്യമപ്രവര്‍ത്തനം നടത്തുന്നവരോട് പുച്ഛമാണ് തോന്നുന്നത്. ഇത്തരക്കാരുടെ ഉപജീവനത്തിന് ഇതു മാത്രമാകരുതേ എന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും മെറിന്‍ പോസ്റ്റില്‍ പറയുന്നു.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍, പത്താംക്ലാസില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ വച്ചാണ് ഹൈബി ഈഡന്‍ എംഎല്‍എയെക്കൊണ്ട് മെറിന്‍ ഫോട്ടോ എടുപ്പിച്ചത്. ഇത് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മെറിന് മേലുദ്യോഗസ്ഥരുടെ ശകാരം കേള്‍ക്കേണ്ടി വന്നിരുന്നു എന്നും വാര്‍ത്ത വന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മെറിന്‍ ജോസഫ് ആ ഫോട്ടോ തന്റെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ പിക്ചറാക്കുകയും ചെയ്തു. അതിന് കൊടുത്തിരിക്കുന്ന കമന്റാകട്ടെ. With Nivin Pauly.. The current sensation in Kerala!!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















