Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

സംസ്ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി; 2.06 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി, സംസ്ഥാനത്തിനാകെ ലഭ്യമായത് 1,48,03,930 ഡോസ് വാക്‌സിൻ

13 JULY 2021 11:15 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 73,850 ഡോസ് വാക്‌സിനും, കോഴിക്കോട് 51,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 64,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,48,03,930 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,20,21,160 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 14,40,230 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,34,61,390 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം വരെ 2,06,439 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,171 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,59,06,153 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,16,31,528 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 42,74,625 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ജനസംഖ്യയുടെ 34.82 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 48.46 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യയുടെ 12.8 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 17.81 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1085, കോഴിക്കോട് 743, കൊല്ലം 768, മലപ്പുറം 705, തിരുവനന്തപുരം 595, പാലക്കാട് 388, ആലപ്പുഴ 575, എറണാകുളം 564, കാസര്‍ഗോഡ് 543, കണ്ണൂര്‍ 447, കോട്ടയം 337, പത്തനംതിട്ട 196, വയനാട് 130, ഇടുക്കി 126 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 6, കാസര്‍ഗോഡ് 5, വയനാട് 4, കൊല്ലം 3, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് 2 വീതം, തിരുവനന്തപുരം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,447 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 898, കൊല്ലം 1177, പത്തനംതിട്ട 359, ആലപ്പുഴ 669, കോട്ടയം 506, ഇടുക്കി 227, എറണാകുളം 1046, തൃശൂര്‍ 1222, പാലക്കാട് 1023, മലപ്പുറം 1485, കോഴിക്കോട് 1378, വയനാട് 282, കണ്ണൂര്‍ 578, കാസര്‍ഗോഡ് 597 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,11,093 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,46,870 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (37 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (39 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (54 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends