Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

പത്തനാപുരം തീവ്രവാദ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്! അന്വേഷണം സിപിഎമ്മിലേക്കോ? ഏതു നിമിഷവും അവരെ പൊക്കും!

13 JULY 2021 11:42 AM IST
മലയാളി വാര്‍ത്ത

പത്തനാപുരത്ത് വനംവകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഭീകരബന്ധമുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

ഇതുകൂടാതെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിച്ചതിൽ നിന്ന് വളരെ നിർണായകമായ വിവരങ്ങളായിരുന്നു നേരത്തേ ലഭിച്ചിരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളും കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ തേടിയിരുന്നു.

എന്നാലിപ്പോൾ വളരെ നിര്ണായകമായ വിവരങ്ങളാണ് ഇപ്പോൾ ഈയൊരു വിഷയവുമായി ബന്ധപ്പെട്ട് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പത്തനാപുരം പാടത്തെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റനേറ്ററും ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പുനലൂരിലെ മുന്‍ കൗണ്‍സിലര്‍ക്കും തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനും പങ്കുള്ളതായി സൂചന ലഭിക്കുന്നുവെന്നുള്ള വിവരങ്ങളാണ് മാധ്യമങ്ങൾ പുറത്ത് വിടുന്നത്.

നക്‌സല്‍ ആഭിമുഖ്യമുണ്ടായിരുന്ന മുന്‍ കൗണ്‍സില്‍ സിപിഎം പ്രതിനിധിയായിട്ടാണ് ജയിച്ചത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള കുടുബത്തിലെ അംഗമാണ് ഈ അഭിഭാഷകന്‍ എന്നും സൂചനകളുണ്ട്.

സ്വര്‍ണ്ണക്കള്ളക്കടത്തിലും ഇദ്ദേഹത്തിനു നേരെ സംശയം ഉയര്‍ന്നിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഇരുവരും കൊല്ലം നഗരത്തിലെ പൂട്ടിക്കിടക്കുന്ന മിഠായി കമ്പനിയില്‍ രഹസ്യമായി ഒത്തു ചേര്‍ന്നിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്.

അഭിഭാഷകന്റെ തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള വാഗണാര്‍ കാര്‍ പലതവണ ഇവിടെ എത്തിയിട്ടുണ്ട്. ചില സാധനങ്ങള്‍ അവിടെ വെച്ച് കൈമാറപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കൂടിക്കാഴ്ചകളില്‍ ഒരു സ്ത്രീയും പങ്കെടുത്തിട്ടുണ്ട്. ഈ അഭിഭാഷകന്‍ പലതവണ തമിഴ്‌നാട് യാത്രകള്‍ നടത്തിയതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്.

ജനുവരിയില്‍ കൊല്ലം, പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പോലീസിന് കൈമാറിയിട്ടുണ്ട്. തട്ടാക്കുടി,

പാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള ക്യാമ്പ് നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തതായും സൂചനയുണ്ട്.

പാടത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണ്. തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്തുക ഏറെ ദുഷ്കരമായിരുന്നു.

പാടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുവെന്ന സൂചനകള്‍ സമീപകാലത്ത് നാട്ടുകാരില്‍ നിന്ന് പോലീസിന് കിട്ടിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരിക്കുന്നത്.

അതിനാല്‍ ഗൗരവത്തോടെയാണ് പോലീസ് സംഭവത്തെ കാണുന്നത്. കേന്ദ്ര ഏജന്‍സികളുടെ വിവര ശേഖരണത്തിന്റെ കാരണവും ഇതു തന്നെ. സമീപത്തെ പാറമടകളിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്‌ഫോടക വസ്തുക്കള്‍ എന്ന കാര്യവും പരിശോധിച്ചു വരികയാണ്.

മാസങ്ങൾക്ക് മുൻപ് യുപിയിൽ നിന്ന് തീവ്രവാദക്കേസിൽ അറസ്റ്റിലായ പന്തളം സ്വദേശിയുടെ മൊഴിയാണ് പ്രദേശത്തേക്ക് അന്വേഷണം എത്തിച്ചതെന്നും വിവരമുണ്ട്.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയിൽ കേസ് ഗൗരവത്തിൽ അന്വേഷിക്കാനാണ് അന്വേഷണ ഏജൻസികളുടെ തീരുമാനം. കൊല്ലം പത്തനംതിട്ട ജില്ലയുടെ അതിർത്തിയായിലാണ് പാടം എന്ന പ്രദേശം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (18 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (20 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (35 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (42 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (45 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (54 minutes ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends