ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ഒരാഴ്ചക്കിടെ വിവിധ ജില്ലകളിലായി 247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.തലസ്ഥാനത്ത് ഒമ്പതുവയസ്സുകാരനുള്‍പ്പെടെ വിവിധ ജില്ലകളിലായി നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതല്‍.
കോഴിക്കോട്, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ സ്ഥിതി രൂക്ഷമാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഏഴുമാസത്തിനിടെ 1953 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 15 പേര്‍ മരിച്ചു. ജൂലൈയില്‍ ഇതുവരെ 455 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എലിപ്പനിയും സംസ്ഥാനത്ത് വ്യാപകമാണ്. ഒരാഴ്ചക്കിടെ 80 ഓളം പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് എലിപ്പനി കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്.
രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്നവര്‍ ഏറെയുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലായി ഒരോരുത്തര്‍ക്കുവീതം എലിപ്പനിയും കണ്ടത്തെി. ഇതുവരെ 395 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതില്‍ ഒമ്പതുപേര്‍ മരിച്ചു. ഈ മാസം 90 പേര്‍ക്ക് രോഗം കണ്ടത്തെിയതില്‍ മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തു. മഴക്ക് ശേഷമുള്ള സീസണായതിനാലാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഇത്ര രൂക്ഷമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍പേര്‍ക്ക് ഈ വര്‍ഷം ബാധിച്ചു. എച്ച്1 എന്‍1 ഈ വര്‍ഷം ഇതുവരെ 521 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ 55 പേര്‍ മരിച്ചു. ചെള്ളുപനിയും കുരങ്ങുപനിയും ബാധിച്ച് ചികിത്സതേടുന്നവരും വര്‍ധിക്കുന്നു. ചെള്ളുപനി 462 പേര്‍ക്ക് കണ്ടത്തെിയതില്‍ 10 മരണവും കുരങ്ങുപനി 97 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ 11 മരണവുമുണ്ടായി. ദിവസവും പനിബാധിച്ച് പതിനാറായിരത്തോളം പേര്‍ ഇപ്പോഴും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















