കോന്നിയില്‍ പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി

കോന്നിയില്‍ പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി. എംഎസ്പി കമാന്‍ഡന്റ് ഉമാ ബെഹ്‌റയുടെ നേതൃത്വത്തിലാണു പുതിയ സംഘം.
പുതിയ സംഘത്തെ നിയമിച്ചു സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അതിനിടെ, കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം വീഴ്ചയിലുണ്ടായ ക്ഷതം മൂലമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു!. കുട്ടികള്‍ ലൈംഗീക ചൂഷണത്തിന് ഇരയായിട്ടില്ലെന്നും ഫോറന്‍സിക് സര്‍ജന്‍ സ്ഥിരീകരിച്ചു. അന്വേഷണ സംഘം തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് സര്‍ജന്റെ മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച പൊലീസിന് കൈമാറിയേക്കും.
കുട്ടികള്‍ ട്രയിനില്‍ നിന്നും ചാടി മരിക്കുകയായിരുന്നെന്ന പൊലീസിന്റെ നിഗമനം ശരിവയ്ക്കുന്നതാണു പോസ്റ്റ്മാര്‍ട്ടത്തിലെ കണ്ടെത്തല്‍. വിഷം ഉള്ളില്‍ ചെന്നിട്ടില്ല. ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുമില്ല. ശരീരത്തിലുണ്ടായ മുറിവുകള്‍ വീഴ്ചയുടെ സ്വഭാവം കാണിക്കുന്നതാണ്. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കയച്ച റിപ്പോര്‍ട്ട് വന്നശേഷം തിങ്കളാഴ്ചയോടെ വിശദ റിപ്പോര്‍ട്ട് പൊലീസിന് കൈമാറാനാകുമെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















