സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിനെ പറ്റിച്ച സായിപ്പിനെ അവസാനം പൊക്കി, ആഡ്രൂസായിപ്പ് കടത്തിയത് 1000കിലോ സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്

ആന്‍ഡ്രൂ സായിപ്പിന് സ്വര്‍ണ്ണക്കടത്തു ഒരു പുത്തരയിയല്ല. മലയാളികള്‍ പാത്തും പതുങ്ങിയുമൊക്കെ സ്വര്‍ണ്ണം കടത്തുമ്പോള്‍ ആന്‍ഡ്രൂ സായിപ്പ് കൂളായി സ്വര്‍ണ്ണം വെളിയിലെത്തിക്കും. ആവശ്യക്കാര്‍ക്ക് സ്വര്‍ണ്ണം നല്‍കി തിരിച്ചുപോവുകയും ചെയ്യും. ഓരോ തവണയും സ്വര്‍ണം കടത്തുബോള്‍ ലക്ഷങ്ങളാണ് സായിപ്പ് പ്രതിഫലം വാങ്ങിയിരുന്നത്. കഴിഞ്ഞ ദിവസമാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അയര്‍ലണ്ട് സ്വദേശിയായ ആന്‍ഡ്രൂ എഡ്വിവി(42)നെ പത്തുകിലോ സ്വര്‍ണ്ണവുമായി കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. സായിപ്പായതിനാല്‍ കാര്യമായ പരിശോധന ഉണ്ടാകില്ലെന്ന് മനസിലാക്കിയതു കൊണ്ടാണ് ഇയാള്‍ക്ക് മികച്ച പ്രതിഫലം നല്‍കി സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചത്. ഒരു തവണ കൊച്ചിയില്‍ വിമാനം ഇറങ്ങി തിരിച്ചു പോകുന്നതിന് ഒരു കിലോ സ്വര്‍ണ്ണത്തിന്് 1000 ദിര്‍ഹം (ഏകദേശം 17,000 രൂപ) എന്ന നിലയാലായിരുന്നു എഡ്വിന്‍ പ്രതിഫലം. ഒരു തവണ പത്ത് കിലോ സ്വര്‍ണ്ണവുമായി എത്തുകയായിരുന്നു ഇയാള്‍. ഇതുവഴി ലക്ഷങ്ങള്‍ സമ്പാദിക്കാനും സായിപ്പിന് സാധിച്ചു. കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിലായിരുന്നു ഈ അയര്‍ലണ്ട് സ്വദേശിക്ക് കള്ളക്കടത്തുകാര്‍ താമസം ഒരുക്കി നല്‍കിയതും.
ഹോട്ടലിലെത്തിയാള്‍ ഇയാള്‍ക്ക് ഇവിടത്തെ സംഘം മദ്യവും പെണ്ണിനെയും എത്തിച്ച് കൊടുക്കും. തുടര്‍ന്ന് രണ്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി സായിപ്പ് മടങ്ങും. മടക്കയാത്ര ഉള്‍പ്പെടെയുള്ള വിമാന ടിക്കറ്റ്, കൊച്ചിയിലെത്തുമ്പോഴുള്ള താമസം, ഭക്ഷണം എന്നിവയെല്ലാം സ്വര്‍ണക്കടത്ത് സംഘമാണ് ഏര്‍പ്പാടാക്കുന്നത്.ഇങ്ങനെ സുഖമായി കഴിഞ്ഞുവരവേയാണ് സായിപ്പിനെ കസ്റ്റംസുകാര്‍ പൊക്കിയത്.
ആദ്യമൊക്കെ കുറഞ്ഞ അളവില്‍ മാത്രമേ സ്വര്‍ണം കടത്തിക്കൊണ്ടു വന്നിരുന്നുള്ളൂ. ഓവര്‍കോട്ട് ധരിച്ച് അതിനുള്ളില്‍ ജാക്കറ്റണിഞ്ഞ് അതില്‍ പ്രത്യേകം സജ്ജമാക്കിയ പോക്കറ്റില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയാല്‍ പിടിക്കില്ലെന്ന് കണ്ടതോടെ അളവ് കൂട്ടി. സോഫ്റ്റ് വെയര്‍ ബിസിനസിനായി എത്തുന്നു എന്ന വ്യാജേന ബിസിനസ് വിസയില്‍ യാത്ര ചെയ്ത് സ്വര്‍ണം കടത്തുകയായിരുന്നു ഇയാള്‍.
തിങ്കളാഴ്ച്ചയാണ് രാത്രി എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ ആന്‍ഡ്രൂ, ജാക്കറ്റിന്റെയും പാന്റിന്റെയും ഉള്ളില്‍ തയാറാക്കിയ അറകളിലൊളിപ്പിച്ചു 10 സ്വര്‍ണക്കട്ടികളാണു കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിനു രണ്ടരക്കോടി രൂപ വിലയുണ്ട്. ഗ്രീന്‍ ചാനല്‍ വഴി പുറത്തു കടക്കാന്‍ ശ്രമിച്ച ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. ജാക്കറ്റിന്റെ മുന്‍ഭാഗത്ത് ഇരുവശത്തുമായി മൂന്നു വീതം അറകളാണുണ്ടായിരുന്നത്. പാന്റിന് നാല് അറകളും. ഓരോ അറയിലും ഓരോ കിലോഗ്രാം സ്വര്‍ണക്കട്ടിയാണു സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇന്ത്യയിലേക്കു ഇയാള്‍ സ്വര്‍ണം കടത്തിയതു പത്തു തവണയാണെന്ന് അന്വേഷണ സംഘത്തോടെ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കള്ളക്കടത്തു സംഘത്തില്‍ അടുത്തിടെ പിടിയിലാകുന്ന ആദ്യ വിദേശ കണ്ണിയാണ് ആന്‍ഡ്രൂ. കൊച്ചിയിലേക്ക് ഇതിനു മുന്‍പും സ്വര്‍ണവുമായി എത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















