തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടല്‍ ചടങ്ങിനിടെ ആനകള്‍ വിരണ്ടോടി

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടല്‍ ചടങ്ങിനിടെ രണ്ട് ആന്‍കള്‍ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. രാവിലെ 10.30ഓടെയായിരുന്നു സംഭവം. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ആണ് ആനയൂട്ട് ചടങ്ങിന് ആരംഭം കുറിച്ചത്. ആനകള്‍ക്ക് ആഹാരം നല്‍കിയ ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് രണ്ട് ആനകള്‍ വിരണ്ടോടിയത്.
ആനകള്‍ വിരണ്ടതോടെ ആനയൂട്ട് കാണാനെത്തിയ ഭക്തര്‍ ഭയന്ന് ഓടി. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ആനകളെ തളച്ചു. ആനകളിലൊരെണ്ണം രണ്ട് കിലോമീറ്ററോളം ഇടഞ്ഞോടിയ ശേഷം ഒരു പറന്പിലെത്തിയാണ് നിന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















