പൊള്ളല്‍ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗം തുറന്നു

മെഡിക്കല്‍ കോളജാശുപത്രിയില്‍ പൊള്ളല്‍ ചികിത്സയ്ക്ക് തീവ്രപരിചരണ വിഭാഗം തുറന്നു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്ത ബേണ്‍ ഐ.സി.യു പ്രവര്‍ത്തിച്ചു തുടങ്ങാന്‍ രണ്ടാഴ്ചയെങ്കിലുമെടുക്കും. മെഡിക്കല്‍ കോളജിലെ പുതിയ ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു.
ഒരു കോടി രൂപ ചെലവിലാണ് മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനോടു ചേര്‍ന്ന കെട്ടിടത്തില്‍ പൊള്ളല്‍ തീവ്രപരിചരണ വിഭാഗം തുടങ്ങിയത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും കിടക്കകളും വെന്റിലേറ്ററുകളും മറ്റ് അത്യാവശ്യ ഉപകരണങ്ങളും സ്ഥാപിച്ചാലേ പ്രവര്‍ത്തനം തുടങ്ങാനാകൂ. ഈ മാസം തന്നെ ഇത് പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാതൃകയില്‍ മറ്റ് നാല് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പൊള്ളല്‍ ഐസിയു ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha