അങ്ങനെ ആറന്‍മുളയെ കൈവിടാന്‍ പറ്റുമോ: ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി ആഘാത പഠനം നടക്കാന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി

ആറന്മുള വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.ആറന്മുള വിമാനത്താവളത്തിന് വീണ്ടും പരിസ്ഥിതി ആഘാത പഠനത്തിന അനുമതി നല്‍കി. കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അനുമതി നല്‍കിയത്. ബിജെപി സംസ്ഥാന ഘടകത്തിന് കനത്ത തിരിച്ചടിയാണ് ഈ നടപടി. കെജിഎസ് ഗ്രൂപ്പിന്റെ വാദങ്ങളെ ശരിവച്ചു കൊണ്ടാണ് നടപടിയുണ്ടായിരിക്കുന്നത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി ജൂണ്‍ 24ന് ചേര്‍ന്ന യോഗത്തിലാണ് ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിതി ആഘാത പഠനം നടത്താന്‍ വീണ്ടും അനുമതി നല്‍കിയത്.
വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മേയില്‍ ദേശീയ ഹരിത ്രൈടബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ കെ.ജി.എസ് വീണ്ടും കേന്ദ്രത്തിന് അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇത് പരിഗണിച്ച വിദഗ്ദ്ധ സമിതി കെ.ജി.എസിന്റെ
വിശദീകരണങ്ങള്‍ തൃപ്തികരണമാണെന്നു വിലയിരുത്തി അനുമതി നല്‍കുകയായിരുന്നു
പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായുള്ള ജനഹിത പരിശോധനയാവും കെ.ജി.എസ് ആദ്യം നടത്തുക. പദ്ധതി സംബന്ധിച്ച എതിര്‍പ്പുകളും മറ്റും ജനങ്ങള്‍ക്ക് ഈ പരിശോധനാ വേളയില്‍ ഉന്നയിക്കാനാവും. റണ്‍വേ നിര്‍മ്മാണം സംബന്ധിച്ചായിരുന്നു നേരത്തെ വിവാദം ഉയര്‍ന്നത്. പദ്ധതി പ്രദേശത്ത് കൂടി കടന്നു പോകുന്ന കോഴിത്തോടിന്റെ ഒഴുക്കിനെ ബാധിക്കുമെന്നായിരുന്നു അന്ന് പരാതി ഉയര്‍ന്നത്. അതിനാല്‍ തന്നെ റണ്‍വേ നിര്‍മ്മാണം തോടിനെ ബാധിക്കരുതെന്ന് സമിതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വേണം പദ്ധതി പ്രദേശത്തെ പഌന്‍ തയ്യാറാക്കേണ്ടതെന്നും സമിതി നിര്‍ദ്ദേശിച്ചു.
നേരത്തെ സുപ്രീം കോടതി പദ്ധതിക്കുള്ള അനുമതി റദ്ദാക്കിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ അപേക്ഷ പരിഗണിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കെജിഎസിനെതിരായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചു വന്നത്. പ്രകാശ് ജാവദേദ്കര്‍ അടക്കമുള്ള മന്ത്രിമാര്‍ ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. കൂടാതെ കോടതികളില്‍ നിന്നും വിമാനത്താവള ഗ്രൂപ്പിന് തിരിച്ചടിയേറ്റിരുന്നു.
ആറന്മുള വിമാനത്താവളത്തിനായി നികത്തിയ കരിമാരം തോടും ആറന്മുള ചാലും പൂര്‍വസ്ഥിതിയിലാക്കണമെന്ന സിങ്ള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അടുത്തിടെ ശരിവച്ചിരുന്നു. സിങ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ കെ.ജി.എസ് ആറന്മുള ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്‌സ് ലിമിറ്റഡ് നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















