സോളാര്‍ തട്ടിപ്പു കേസ്: മുഖ്യമന്ത്രിക്കും മന്ത്രി അടൂര്‍ പ്രകാശിനും സോളാര്‍ കമ്മീഷന്റെ നോട്ടീസ്

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി അടൂര്‍ പ്രകാശിനും സോളാര്‍ അന്വേഷണ കമ്മീഷന്റെ നോട്ടീസ്. കേസില്‍ എതിര്‍വാദങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുമടക്കം 30 ജനപ്രതിനിധികള്‍ക്കാണ് നോട്ടീസ്.
ഇതിനകം മൊഴിനല്‍കിയവര്‍ പരാമര്‍ശിച്ച ജനപ്രതിനിധികള്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ തെളിവുകള്‍ ഹാജരാക്കണം. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് ആരോപണവിധേയരായവര്‍ക്ക് മറുപടി നല്‍കാനുള്ള അവസരമാണ് കമ്മീഷന്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha






















