മുരളിയെ മൈന്‍ഡ് ചെയ്തില്ല... കേരളത്തില്‍ നിന്നൊരു കേന്ദ്ര മന്ത്രിയുണ്ടായിട്ടും കാണാന്‍ മെനക്കെടാതെ കാണേണ്ടവരെ കണ്ട് വാനോളം വാങ്ങിച്ചെടുത്ത് പിണറായി വിജയനും സംഘവും; കേരളത്തിന് പുതിയ ദേശീയപാത; പിണറായി ഗഡ്കരി ചര്‍ച്ചയില്‍ തിരുവനന്തപുരം വിഴിഞ്ഞം റിങ്‌റോഡിനും ധാരണ

സംസ്ഥാനത്തൊരു കേന്ദ്ര മന്ത്രിയുണ്ട് വി മുരളീധരന്‍. കേരളത്തേയും മുഖ്യമന്ത്രിയേയും കുറ്റം പറയാന്‍ മാത്രം പത്രസമ്മേളനം വിളിച്ചപ്പോള്‍ അവരും തീരുമാനിച്ചു ഇദ്ദേഹത്തിന്റെ സഹായം വേണ്ട എന്ന്. അങ്ങനെ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മറ്റ് സകല കേന്ദ്രമന്ത്രിമാരേയും പ്രധാനമന്ത്രിയേയും കണ്ട് വേണ്ടത് നേടിയെടുത്തു. മുരളീധരനാകട്ടെ വാര്‍ത്തയിലൂടെയാണ് ഈ വിവരങ്ങളെല്ലാമറിഞ്ഞത്.
കണ്ണൂര്‍ വിമാനത്താവളംവഴി മേലെചൊവ്വമട്ടന്നൂര്‍ കൂട്ടുപുഴവളവുപാറമാക്കൂട്ടം വിരാജ്‌പേട്ട മടിക്കേരി മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണല്‍ ഹൈവേയായി ഉയര്‍ത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. തിരുവനന്തപുരം പാരിപ്പള്ളിമുതല്‍ വിഴിഞ്ഞംവരെ 80 കിലോമീറ്റര്‍ റിങ്‌റോഡ് നിര്‍മിക്കാനും സംസ്ഥാനത്തെ 11 റോഡുകള്‍ 'ഭാരത് മാല' പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ബുധനാഴ്ച ഇരുവരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ജോണ്‍ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകള്‍കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി. തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനമാവുന്ന പദ്ധതിക്ക് 4500 കോടി രൂപയാണ് മതിപ്പുചെലവ്. നാഷണല്‍ ഹൈവേ അതോറിറ്റി (എന്‍.എച്ച്.എ.ഇ.) ഏറ്റെടുത്ത് ഫണ്ട് നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കാന്‍ വേണ്ടതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും.
വലിയ ബാധ്യതകള്‍ വരുന്ന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നിര്‍മാണ സാമഗ്രികളുടെ നികുതിയില്‍ സംസ്ഥാനം ഇളവു നല്‍കണമെന്ന നിര്‍ദേശം ഗഡ്കരി മുന്നോട്ടുവെച്ചു. ആ വകയില്‍ സംസ്ഥാനം ചെലവഴിക്കുന്ന തുകയ്ക്ക് തുല്യമായി പദ്ധതിയില്‍ സംസ്ഥാനത്തിന് ഓഹരി പങ്കാളിത്തം കേന്ദ്രം നല്‍കും. പുതിയ റിങ്‌റോഡ് വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് വികസിപ്പിക്കാനാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ 12 റോഡുകള്‍ നാഷണല്‍ ഹൈവേകളായി പ്രഖ്യാപിക്കുമെന്ന് എന്‍.എച്ച്.എ.ഇ. നേരത്തേ പറഞ്ഞിരുന്നു. പുതിയ അലൈന്‍മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ഉദ്യോഗസ്ഥതലത്തില്‍ പല ഘട്ടങ്ങളായി ചര്‍ച്ചകള്‍ നടന്നു. അതിന് തുടര്‍ച്ചയായാണ് 12 പദ്ധതികളില്‍ ഒന്ന് ദേശീയപാതയായും മറ്റുള്ളവ 'ഭാരത്മാല'യുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്താനും ധാരണയായത്.
ഭാരത് മാലയുടെ രണ്ടാംഘട്ടത്തിലെ റോഡുകള്‍
1. ആലപ്പുഴ (എന്‍.എച്ച്.47) മുതല്‍ ചങ്ങനാശ്ശേരിവാഴൂര്‍പതിനാലാം മൈല്‍ (എന്‍.എച്ച്.220) വരെ 50 കി.മീ.
2. കായകുളം (എന്‍.എച്ച്.47) മുതല്‍ തിരുവല്ല ജങ്ഷന്‍ (എന്‍.എച്ച്.183) 23 കി.മീ.
3. വിജയപുരത്തിനടുത്തുള്ള ജങ്ഷന്‍ (എന്‍.എച്ച്.183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജങ്ഷന്‍വരെ (എന്‍.എച്ച്.85) 45 കി.മീ.
4. കല്‍പ്പറ്റയ്ക്കടുത്തുള്ള ജങ്ഷന്‍ (എന്‍.എച്ച്.766) മുതല്‍ മാനന്തവാടി വരെ 50 കി.മീ.
5. എന്‍.എച്ച്. 183എ. യുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം, ചവറ വരെ (എന്‍.എച്ച്.66) 17 കി.മീ.
6. എന്‍.എച്ച്. 183എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച്. ളാഹയ്ക്കടുത്തുള്ള ഇലവുങ്കലില്‍ 21.6 കി.മീ.
7. തിരുവനന്തപുരംതെന്‍മലയെ ബന്ധിപ്പിക്കുന്ന 72 കി.മീ.,
8. ഹോസ്ദുര്‍ഗ്പാണത്തൂര്‍ഭാഗമണ്ഡലംമടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ.,
9. ചെര്‍ക്കളകല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ.
10. വടക്കാഞ്ചേരിപൊള്ളാച്ചി റോഡ്.
11. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം കരമന കളിയിക്കാവിള റോഡ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha