സെക്കന്‍ഡ് എസിയെക്കാള്‍ നിരക്ക് തേഡ് എസിക്ക്; സുവിധ ട്രെയിനിലെ നിരക്കുനിര്‍ണയത്തില്‍ അപാകത

സുവിധ സ്‌പെഷല്‍ നിരക്കു നിശ്ചയിക്കുന്ന ഡൈനമിക് പ്രൈസിങ് രീതി അശാസ്ത്രീയം. പ്രീമിയം ട്രെയിനുകള്‍ക്കു പകരം ആരംഭിച്ച ഈ ട്രെയിനില്‍ ഓഗസ്റ്റ് 14നു ചെന്നൈയില്‍ നിന്നു എറണാകുളത്തേക്കുള്ള സര്‍വീസില്‍ (00605) തേഡ് എസി ടിക്കറ്റിന് ഈടാക്കുന്ന നിരക്ക് ഇതിലെ സെക്കന്‍ഡ് എസി നിരക്കിനെക്കാള്‍ കൂടുതലാണ്.
തിരക്കു കൂടുന്നത് അനുസരിച്ചു നിരക്കുകൂടുന്ന ഡൈനമിക് പ്രൈസിങ് രീതിയാണു സുവിധ ട്രെയിനുകളില്‍ പിന്തുടരുന്നത്. എന്നാല്‍ ഇവിടെ സെക്കന്‍ഡ് എസിയിലേതിനെക്കാള്‍ കൂടുതല്‍ സീറ്റ് തേഡ് എസിയില്‍ ബാക്കിയുള്ളപ്പോഴാണു നിരക്കിലെ ഈ പൊരുത്തക്കേട്. സെക്കന്‍ഡ് എസിയില്‍ 44 ടിക്കറ്റ് ബാക്കിയുള്ളപ്പോള്‍ ഈടാക്കുന്നത് 1955 രൂപ. എന്നാല്‍ 48 ടിക്കറ്റ് ബാക്കിയുള്ള തേഡ് എസിയില്‍ ഈടാക്കുന്നതു 2010 രൂപ.
സ്ലീപ്പര്‍ ക്ലാസ് നിരക്കില്‍ പ്രശ്‌നമില്ല. സാധാരണ ട്രെയിനുകളിലെ തത്കാല്‍ സ്ലീപ്പര്‍ നിരക്കിനെക്കാള്‍ 25 രൂപ കുറവാണ് ഈ ട്രെയിനില്‍ ഈടാക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്തു പ്രഖ്യാപിച്ച പ്രീമിയം ട്രെയിനിലും തേഡ് എസി ടിക്കറ്റിനു സെക്കന്‍ഡ് എസിയെക്കാള്‍ നിരക്ക് ഈടാക്കിയിരുന്നു. അന്നു പ്രമുഖ മാധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്നു പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















