കൊറോണ നിയന്ത്രണം പരിശോധിക്കാനെത്തിയ എസ്‌ഐയോട് സിഐടിയു ഏരിയ സെക്രട്ടറിയുടെ വാക്കുകൾ ഇങ്ങനെ ... ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ...ഇടയ്ക്ക് എസ്‌ഐയെ തല്ലാൻ ഒരുങ്ങിയെങ്കിലും ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഇടയ്ക്ക് കയറിയത് കൊണ്ട് പാവം എസ്‌ഐ രക്ഷപ്പെട്ടു .. എന്ത് നല്ല ഭരണം, എന്ത് നല്ല അണികൾ...കൊള്ളാം ,കേരളം പുരോഗമിയ്ക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട് ....

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയ്ക്കാൻ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് സർക്കാർ ആണയിടുമ്പോഴും പാർട്ടിയിലുള്ള നേതാക്കൾ പോലീസിനെ വിരട്ടി സർക്കാർ വാഗ്ദാനങ്ങൾ അട്ടിമറിക്കുന്നതാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്
കൊറോണ നിയന്ത്രണം പരിശോധിക്കാനെത്തിയ എസ്‌ഐയോട് സിഐടിയു ഏരിയ സെക്രട്ടറിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു... ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ,
തിരുവനന്തപുരം വിതുരയിലായിരുന്നു സംഭവം. സിപിഎം വിതുര ഏരിയ കമ്മറ്റി അംഗവും, സിഐടിയു വിതുര ഏരിയ സെക്രട്ടറിയുമായ എസ്. സഞ്ജയനാണ് പോലീസിനെ ഭീഷണിപ്പെടുത്തിയത്.
കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഓട്ടോറിക്ഷ പാർക്ക് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതോടെയാണ് പോലീസിന് നേരെ സഞ്ജയൻ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഡി കാറ്റഗറിയിലാണ് പ്രദേശമെന്ന് പോലീസുകാർ ചൂണ്ടിക്കാണിച്ചെങ്കിലും സി കാറ്റഗറിയാണെന്ന് പറഞ്ഞ് സഞ്ജയൻ തർക്കം തുടക്കുകയായിരുന്നു
വാക്കുകൾ ഭീഷണിയുടെ സ്വരത്തിലേക്ക് മാറിയതോടെ മോശം സംസാരം വേണ്ടെന്നും ഇത്രയും നേരം ന്യായമായിട്ടാണ് താൻ സംസാരിച്ചതെന്നും എസ്‌ഐ പറഞ്ഞെങ്കിലും ഇനിയും സംസാരിക്കും നീയാര്? സംസാരിച്ചാൽ എന്ത് ചെയ്യുമെന്നുമായിരുന്നു സഞ്ജയന്റെ മറുപടി.
ഇടയ്ക്ക് എസ്‌ഐയെ തല്ലാൻ ഒരുങ്ങിയെങ്കിലും ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഇടയ്ക്ക് കയറി പിടിച്ചുമാറ്റുകയായിരുന്നു.
നേരത്തെ ചെങ്ങന്നൂരിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ ഇത്തരത്തിൽ പോലീസിനെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതും വിവാദമായിരുന്നു.
സംസ്ഥാനത്ത് ഇനിയും രോഗവ്യാപനം പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കണമെന്നാണ് പോലീസിന് ഉൾപ്പെടെ നൽകിയിരിക്കുന്ന നിർദ്ദേശം. പക്ഷെ അത് നടപ്പിലാക്കാൻ അണികളുടെ സമ്മതം വേണമെന്നുമാത്രം...
https://www.facebook.com/Malayalivartha