വ്യവസായ സ്ഥാപനത്തിന്റെ ചെയർമാനോടുള്ള വൈരാഗ്യം തീർക്കേണ്ടത് വ്യവസായം തകർത്തതുകൊണ്ടാകരുത്! സർക്കാരിന്റെ ഏജൻസികളിലുള്ള ചിലർക്ക് വ്യക്തിപരമായ കാര്യങ്ങൾ നടക്കാൻ സർക്കാർ ഒരിക്കലും സഹായിക്കരുത്; കിറ്റെക്സ് കമ്പനിയോടുള്ള സർക്കാരിന്റെ നിലപാടിനെതിരെ പ്രതികരിച്ച് രാഷ്ട്രീയ പ്രവർത്തകനായ സിപി ജോൺ രംഗത്ത്

കേരളത്തിൽ ഇപ്പോൾ ചർച്ചകയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് കിറ്റെക്സ് കമ്പനിയും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി നടത്തുന്ന പരിശോധനകളിൽ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് കേരളത്തിലെ കിറ്റെക്സിന്റെ പുതുസംരംഭങ്ങളിൽ നിന്നും പിന്മാറിയത്. പരിശോധനകൾക്കു പിന്നിൽ സ്ഥലം എംഎൽഎയാണെന്നു സംശയിക്കുന്നതായും സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, കിറ്റെക്‌സും സർക്കാരും തമ്മിലുള്ള വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സി എം പി ജനറൽ സെക്രെട്ടറിയായ ശ്രീ സി പി ജോൺ. കിറ്റെക്സ് ചെയർമാൻ സാബു ജേക്കബിന്റെ നേതൃത്വത്തിൽ 20:20 എന്ന രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതാണ് ഇതിനു പിന്നിലെ പ്രധാന കാരണം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. അതുപോലെ തന്നെ മുന്നണികൾക്ക് വെല്ലുവിളിയായി കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും മത്സരിച്ചു. ഇതൊരു രാഷ്ട്രീയ പ്രശ്നം തന്നെയാണ്. ഒരു കമ്പനി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് അഭിലക്ഷണീയമല്ല എന്നതാണ് സിപിയുടെ അഭിപ്രായം, ഏതൊരു പൗരനും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാം.
എന്നാൽ ഒരു വ്യവസായി രാഷ്ട്രീയ പാർട്ടി പ്രവർത്തനം സ്വന്തം പാർട്ടിയിലൂടെ നടത്തി പഞ്ചായത്തുകളുടെ അധികാരം പിടിച്ചെടുക്കുന്നത് ശെരിയെക്കാളും തെറ്റുണ്ടെന്ന് തന്നെ പറയാം കൂടാതെ ഇത് അഭിലക്ഷണീയം തന്നെയാണ്... രാഷ്ട്രീയത്തിന്റെ പേരിൽ വ്യവസായത്തെ തകർക്കുന്നത് ഒരിക്കലും ശെരിയായൊരു കാര്യമല്ല.
സി പി ജോണിന്റെ സി എം പി എന്ന പാർട്ടിയുടെ ചരിത്രത്തിൽ ഇവർ തുടങ്ങിയ കോപ്പറേറ്റീവ് സൊസൈറ്റികൾ ട്രസ്റ്റുകൾ ഇതിനെല്ലാം എതിരായി രാഷ്ട്രീയ അക്രമങ്ങൾ നടന്നിട്ടുണ്ടായിരുന്നു. എകെജി ആശുപത്രിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സി എം പി ജയിക്കുകയുണ്ടായി. പ്രതിപക്ഷത്തായിരുന്ന സിപിഎം രാത്രി മിണ്ടാപ്രാണിയുടെ കൂടുകൾ തീവെച്ച് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ആയുർവേദ ആശുപത്രിയിൽ നിന്നും രോഗികളെ ഇറക്കിവിട്ടു രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ പാർട്ടികൾ അക്രമങ്ങളായിരുന്നു സംഭവിച്ചു. കണ്ണൂരിൽ ചുട്ടുചാമ്പലാക്കിയ ഈ സംഭവത്തെ കുറിച്ച് പറഞ്ഞാൽ ഇന്നത്തെ പുതിയ തലമുറക്ക് വിശ്വ സിക്കാൻ പ്രയാസമായിരിക്കും
ഒരു വ്യവസായ സ്ഥാപനത്തിന്റെ ചെയർമാനോടുള്ള വൈരാഗ്യം തീർക്കേണ്ടത് വ്യവസായം തകർത്തതുകൊണ്ടാകരുത്. 20 : 20 എന്ന പാർട്ടി ആർക്കെങ്കിലും അരോചകം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് തീർക്കേണ്ടത് പരിശോധനകൾ കൊണ്ടല്ല എന്ന് പറയുമ്പോൾ ചിലർ പറയും അതിന്റെ പരിശോധനകൾക്ക് പരാതി നൽകിയത് യു ഡി എഫിൽ ഉള്ളവരാണെന്ന്..
പതിനായിരങ്ങൾ ജോലി ചെയ്യുന്ന കേരളത്തിന്റെ ഒരു വ്യവസായ കമ്പനി തകർക്കരുതെന്നാണ് സിപി ആവർത്തിച്ച് പറയുന്നത്. കിറ്റെക്സ് കമ്പനി നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ കിറ്റെക്സിനെത്തിരെ സമരത്തിനിറങ്ങാൻ ഒരു ട്രേഡ് യൂണിയൻ പ്രവർത്തകൻ എന്ന നിലയിൽ സി പി ജോൺ തയ്യാറാണെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അന്വേഷണത്തിൽ മനസിലാക്കുന്നത് മിനിമം വേതനം ഭംഗിയായി താമസ സൗകര്യം ഇതെല്ലം കിറ്റെക്സ് കമ്പനി തൊഴിലാളികൾക്ക് നൽകുന്നുണ്ട്.
ഇതൊന്നും ഇല്ലെങ്കിൽ ചില സർക്കാർ ഉദ്യോഗസ്ഥരെ അയച്ചു കൊണ്ട് ഗവണ്മെന്റ് നടത്തുന്നത് തെറ്റായ പ്രവൃത്തിയാണ്. മുൻ തൊഴിൽ വകുപ്പ് മന്ത്രിയായ ടി പി രാമകൃഷ്ണന്റെ പി എ ആയിരുന്ന ഒരാൾ അദ്ദേഹം ഇന്ന് എറണാകുളത്തെ തൊഴിൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് കൂടാതെ മറ്റൊരാളും ഇവർ രണ്ടുപേരും കിറ്റെക്സ് കമ്പനി ഇല്ലാതാക്കുന്ന പദ്ധതിയുടെ പിന്നിലുണ്ടെന്നാണ് പറയുന്നത്.
അവർ ആവശ്യപ്പെട്ട് ചില കാര്യങ്ങൾ ഈ കമ്പനി ചെയ്തു കൊടുത്തില്ല അതിനാൽ കിറ്റെക്സിനെ ഒരു പാഠം പഠിപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതാണ് യാതാർഥ്യമെങ്കിൽ അത് അംഗീകരിക്കുവാനും സാധ്യമല്ല.
സർക്കാരിന്റെ ഏജൻസികളിലുള്ള ചിലർക്ക് വ്യക്തിപരമായ കാര്യങ്ങൾ നടക്കാൻ സർക്കാർ ഒരിക്കലും സഹായിക്കരുത്. എറണാകുളം കാരനായ നമ്മുടെ വ്യവസായ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതിനെ കുറിച്ച് വ്യക്തമായി തന്നെ അറിയാവുമതുമാണ്.
കേരളത്തിൽ ഐ ടി കമ്പനികൾ വരുമ്പോളും വിദേശസകമ്പനികളും വരുമ്പോളും അവരെ സ്വാഗതം ചെയ്യുന്നുണ്ട്. തോമസ് ഐസക് തന്റെ ബജറ്റ് പ്രസംഗത്തിൽ പോലും വിദേശ കമ്പനികളുടെ പേരെടുത്ത് പറഞ്ഞിട്ടുള്ളത് ഓർക്കേണ്ട ഒപ്രു കാര്യമാണ്. നമ്മുടെ വ്യവസായികളോട് അലർജി കാണിക്കയും അവരുടെ സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്ന രീതിയോട്ട് യാതൊരു വിധത്തിലും യോചിക്കാനും സാധിക്കില്ല.
കിറ്റെക്സിന്റെ മുതലാളിമാർ രാഷ്ട്രീയത്തിൽ ഇടപെടുന്നതിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും, ഒരു വ്യവസായി എന്ന നിലയിലെ റോൾ കൊളാരിറ്റി നഷ്ടപ്പെട്ടൂ എന്നാണ് സി പി ജോണിന്റെ അഭി[പ്രായം. ഓരോരുത്തർക്കും ഓരോ റോളുണ്ട്... കിറ്റെക്സ് എന്ന സ്ഥാപനത്തെ സർക്കാർ വൈരാഗ്യത്തിന്റെ പേരിൽ തകർക്കരുതെന്ന് പറഞ്ഞാണ് സി പി ജോൺ വാക്കുകൾ അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha