താല്കാലികമായി നിർമ്മിച്ച ഷെഡിൽ നിന്ന് ഭക്ഷണം പാകം ചെയ്യവെ ദുരന്തം വന്നെത്തി...രക്ഷാപ്രവർത്തനത്തിനായി അയൽവാസികൾ ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച്ച തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം മണ്ണിലടിയില് അകപ്പെട്ട വയോധികയെ...താമരശേരിയിൽ മണ്ണിടിച്ചിലിൽ വയോധികയ്ക്ക് ദാരുണാന്ത്യം

താമരശേരിയിൽ മണ്ണിടിഞ്ഞുവീണ് വയോധിക മരിച്ചു. അടിവാരം പൊട്ടികയ്യില് കൊച്ചുപറമ്ബില് കനകമ്മ(72) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 9.30 ഓടെയാണ് അപകടം. വീടിന്റെ അടുക്കള പണി നടക്കുന്നതിനെ തുടര്ന്ന് താല്കാലികമായി നിര്മ്മിച്ച ഷെഡില് നിന്നും ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ വീടിനോട് ചേര്ന്ന മതിലിടിഞ്ഞുവീണ് കനകമ്മ മണ്ണിനടിയിലാവുകയായിരുന്നു.
വീട്ടുകാരുടെ നിലവിളിക്കേട്ട് അയല്വാസികള് ഓടിയെത്തിയപ്പോയെക്കും തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം മണ്ണിലടിയില് അകപ്പെട്ടിരുന്നു. കനത്ത മഴയെ തുടർന്ന് അരമണിക്കൂറിലധികം മണ്ണിനടിയില് കിടന്നതിന് ശേഷമാണ് പുറത്തെടുക്കാന് സാധിച്ചത്. കൈതപ്പൊയിലിലെ സൗകാര്യ ആശുപത്രിയില് എത്തിക്കുകയും തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തെങ്കിലും യാത്രാമധ്യ മരിക്കുകയായിരുന്നു. ഭര്ത്താവ് പരേതനായ സദാനന്ദന് മക്കള്: സാബുലാല്, സജിലാല് , സിന്ദു. മരുമക്കള്: പ്രസന്നസാബു മേപ്പാടി,ഷിജി ഈങ്ങാപ്പുഴ , ദിലീപ് തിരുവമ്ബാടി
https://www.facebook.com/Malayalivartha