ആര്യയുടെ മൊഴിയ്ക്ക് രണ്ടാഴ്ച കാത്തിരിക്കേണ്ടിവരുമെന്നു ഡോക്ടര്‍

പത്തനംതിട്ട കോന്നിയില്‍നിന്നു കാണാതായ മൂന്നു സഹപാഠികളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോന്നി തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ കിഴക്കേടത്ത് സുരേഷിന്റെ മകള്‍ ആര്യ കെ. സുരേഷിന്റെ (16) ആരോഗ്യനില മന്ദഗതിയില്‍ പുരോഗമിക്കുന്നു. പനിയും ന്യുമോണിയയും ബാധിച്ചതിനാലാണു പുരോഗതി മന്ദീഭവിച്ചത്.
സംസാരശേഷിയെ നിയന്ത്രിക്കുന്ന ആന്തരികാവയവങ്ങളില്‍ നീര്‍ക്കെട്ടു കുറയാത്തതാണു പ്രതികരണശേഷി തിരിച്ചുകിട്ടാന്‍ കാലതാമസം ഉണ്ടാക്കുന്നതെന്നു ഡോക്ടര്‍ പറഞ്ഞു. അതേസമയം, അമ്മയുടെ വിളി പെണ്‍കുട്ടി തിരിച്ചറിയുന്നുണ്ട്. വിളി കേള്‍ക്കുമ്പോള്‍ പ്രതികരിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കഴിയുന്നില്ല. ഇപ്പോഴത്തെ നിലയ്ക്കു പൊലീസിനു മൊഴികൊടുക്കാനാകുംവിധം ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നു ചികില്‍സയ്ക്കു നേതൃത്വം നല്‍കുന്ന ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍. ബിജുകൃഷ്ണന്‍ പറഞ്ഞു. വെന്റിലേറ്റര്‍ നീക്കംചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ കഫകെട്ടും ന്യുമോണിയബാധയുംമൂലം തീരുമാനം മാറ്റിവയ്ക്കുകയാണെന്നും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ വൈകുന്നതു പൊലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഉയരുന്ന ദുരൂഹതകളുടെ ചുരുളഴിക്കാന്‍ പൊലീസ് ആശ്രയിക്കുന്നത് ആര്യയുടെ മൊഴി മാത്രമാണ്. യഥാര്‍ഥ വസ്തുതകളിലേക്കു വെളിച്ചം വീശുന്ന മറ്റൊരു തെളിവും കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















