വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലീം സമൂഹം ഇന്നു ചെറിയ പെരുനാള്‍ ആഘോഷിക്കുന്നു; റമസാനില്‍ ഒരു വെള്ളിയാഴ്ച കൂടി ലഭിച്ച നിര്‍വൃതിയിലുമാണു വിശ്വാസികള്‍

പുണ്യമാസത്തിലെ പ്രാര്‍ഥനാനിരതമായ രാപകലുകള്‍ക്കു വിട നല്‍കി മുസ്‌ലിം സമൂഹം ഇന്നു ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം പള്ളികളില്‍ നിന്നും മുസ്‌ലിം ഭവനങ്ങളില്‍ നിന്നും തക്ബീര്‍ ധ്വനി മുഴങ്ങി. 30 ദിവസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം റമസാനില്‍ ഒരു വെള്ളിയാഴ്ച കൂടി ലഭിച്ച നിര്‍വൃതിയിലുമാണു വിശ്വാസികള്‍.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും വിശ്വാസികള്‍ കൂട്ടമായി പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുത്തു. പലയിടത്തും പൊതുവേദിയിലുള്ള നമസ്‌ക്കാരത്തിന് മഴ ചില്ലറ തടസ്സങ്ങളുണ്ടാക്കി. തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി വിശ്വാസികള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുത്തു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, നയനാര്‍ പാര്‍ക്ക്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലാണ് പള്ളികള്‍ക്ക് പുറമേ സൗകര്യം ഒരുക്കിയിരുന്നത്.
കൊച്ചിയില്‍ കലൂര്‍ സ്‌റ്റേഡിയത്തിലും മറൈന്‍ െ്രെഡവിലും ഈദ് ഗാഹ് ഒരുക്കിയിരുന്നെങ്കിലും കനത്ത മഴയെ തുടര്‍ന്ന് മാറ്റി. കലൂര്‍ ജുമാ മസ്ജിദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് നമസ്‌ക്കാരം നടന്നത്. കോഴിക്കോട് വിവിധ പള്ളികളില്‍ തന്നെ നമസ്‌ക്കാരത്തിനായി വിശാലമായ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവാലയങ്ങളിലേക്ക് അനേകം വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















