വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച നാളെ; നാളെ നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവെച്ചു. മാറ്റിവെച്ച യോഗം മറ്റന്നാള്‍ ചേരും. നാളെ വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനാലാണ് അവലോകന യോഗം മാറ്റിവെച്ചത്.
നാളെ മുഖ്യമന്ത്രിയുമായി നടത്തുന്ന നിര്‍ണായകമായ ചര്‍ച്ചയ്ക്ക് ശേഷം വ്യാപാരികള്‍ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കും. ഇന്ന് മുതല്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിനാല്‍ പ്രതിഷേധം മാറ്റിവെയ്ക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ അശാസ്ത്രീയമാണെന്ന് ആരോപിച്ചാണ് ഇന്ന് മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, വ്യാപാരികള്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. നിയന്ത്രണം ലംഘിച്ച് കടകള്‍ തുറന്നാല്‍ നേരിടുമെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തതോടെ വ്യാപാരികളും സര്‍ക്കാരും രണ്ട് തട്ടിലായി. ഇതിന് പിന്നാലെയാണ് വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറായത്.
https://www.facebook.com/Malayalivartha