മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് പിടിയില്‍

കുന്നംകുളത്ത് മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതിയായ യുവാവ് പിടിയില്‍. ഇലവന്ത്ര സ്വദേശി ഷാജി ആണ് പിടിയിലായത്. 2020 ഫെബ്രുവരി മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവില്‍ കുന്നംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനമായ നാഷണല്‍ ഫിനാന്‍സില്‍ 40 പവനോളം തൂക്കംവരുന്ന മുക്കുപണ്ടം പണയം വച്ചാണ് ഒന്‍പത് ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. പതിനഞ്ചോളം തവണയാണ് ഇയാള്‍ സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ സ്ഥാപനത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha