വിഴിഞ്ഞം: അദാനി ഗ്രൂപ്പ് തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ച അദാനി ഗ്രൂപ്പിന്റെ അധികൃതര്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കാണും. ഇതിനായി ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയും ഗ്രൂപ്പിലെ ഉന്നതരായ ഉദ്യോഗസ്ഥരുമാണു തലസ്ഥാനത്തെത്തുന്നത്. തുറമുഖ മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
വിഴിഞ്ഞം പദ്ധതിക്കായി പ്രത്യേക കമ്പനി രൂപവല്‍ക്കരിക്കുന്നതിനു 45 ദിവസം കൂടിയെടുക്കും. അതിനു ശേഷമായിരിക്കും സംസ്ഥാന സര്‍ക്കാരും കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















