ഗൗരിയമ്മക്ക് സി.പി.എമ്മിലേക്ക് ഔദ്യോഗിക ക്ഷണം

രണ്ടുപതിറ്റാണ്ടിലേറെയായി സി.പി.എമ്മില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന കെ.ആര്‍. ഗൗരിയമ്മ മാതൃസംഘടനയിലേക്ക് മടങ്ങുന്നു. പി. കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗൗരിയമ്മയെ സമുചിതമായി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഗൗരിയമ്മയുടെ ആലപ്പുഴയിലെ ചാത്തനാട്ടുള്ള വസതിയില്‍ എത്തി ഒരുമണിക്കൂര്‍ ചര്‍ച്ച നടത്തിയശേഷമാണ് കോടിയേരി തീരുമാനം അറിയിച്ചത്.
19ന് ജെ.എസ്.എസിന്റെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സി.പി.എമ്മുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗൗരിയമ്മ തുടക്കം കുറിക്കുമെന്നും കോടിയേരി പറഞ്ഞു. ഗൗരിയമ്മക്കുള്ള സ്ഥാനം പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണപിള്ള ദിനത്തില്‍ സി.പി.എമ്മിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഗൗരിയമ്മ ഇങ്ങനെ പറഞ്ഞു: എനിക്ക് പാര്‍ട്ടി മെംബര്‍ഷിപ് നല്‍കിയത് കൃഷ്ണപിള്ളയാണ്. ഒരുപാടുകാലം കൃഷ്ണപിള്ളയും ഭാര്യയും എന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്.
സി.പി.എം ജില്ലാ നേതാക്കളായ ആര്‍. നാസര്‍, പി.പി. ചിത്തരഞ്ജന്‍ എന്നിവരും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















