കോന്നി സംഭവം: ലാല്‍ ബാഗ് കുട്ടികള്‍ സന്ദര്‍ശിച്ചിന്റെ വീഡിയോ ലഭിച്ചു

കോന്നി സംഭവത്തില്‍ പോലീസ് ബാംഗ്ലൂരിലെത്തി കുട്ടികള്‍ സന്ദര്‍ശിച്ച ലാല്‍ ബാഗില്‍ പരിശോധന നടത്തി. ഒപ്പം അവിടെയുളള വീഡിയോയും പരിശോധിച്ചു. ലാല്‍ബാഗിലെ പ്രധാന കവാടത്തിലൂടെയാണ് പെണ്‍കുട്ടികള്‍ അകത്തുകടന്നതെന്ന് ആദ്യം തന്നെ ഇവര്‍ക്ക് ഉറപ്പിക്കാനായി. അകത്തുകടക്കുമ്പോള്‍ ഇവര്‍ക്ക് ഒപ്പം മറ്റാരുമില്ലായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. അകത്തുള്ള ആറ് സിസിടിവിയിലെ ദൃശ്യങ്ങലും റെയില്‍വേ സ്‌റ്റേഷനില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും കിട്ടിയാല്‍ മാത്രമേ ബംഗലൂരുവില്‍ ഒരു സമയവും പെണ്‍കുട്ടികള്‍ക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകൂ. പെണ്‍കുട്ടികള്‍ എന്തിനാണ് ലാല്‍ബാഗില്‍വന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ടിക്കറ്റ് കണ്ടറില്‍നിന്ന് ഗേറ്റ് വരെയുള്ള ദൃശ്യങ്ങളും, അകത്തുകടന്നാല്‍ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കുന്ന മറ്റൊരു സിസിടിവിയുമാണ് പ്രധാന കവാടത്തില്‍ ഉണ്ടായിരുന്നത്.
കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം റെയില്‍വേ സ്‌റ്റേഷനില്‍നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കും. ലാല്‍ബാഗിലും റെയില്‍വേ സ്‌റ്റേഷനിലും മാത്രമാണ് ബംഗലൂരുവില്‍ പെണ്‍കുട്ടികള്‍ എത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടികള്‍ക്ക് ഒപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. കോന്നി സിഐ ബി എസ് സജിമോന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെയാണ് ബംഗലൂരുവില്‍ എത്തിയത്.
റെയില്‍വേസ്‌റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുക ഇതിലും ശ്രമകരമാകുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ഇന്ന് റംസാന്റെ അവധിയും നാളെ ഞായറാഴ്ചയും ആയതിനാല്‍ തിങ്കളാഴ്ചവരെ സംഘം കാക്കേണ്ടിയും വരും. അതേ സമയം ആശുപത്രിയില്‍ ചികിത്സയിലുള്ള ആര്യയുടെ നില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. കുട്ടിയുടെ മൊഴിയിലാണ് പോലീസിന്റെ അവസാന പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















