കോണ്‍ഗ്രസുകാര്‍ കേള്‍ക്കുക... മോഡിയുടെ വിദേശ സന്ദര്‍ശനം വിജയം തന്നെയെന്ന് ശശി തരൂര്‍; ഒരു വര്‍ഷം കൊണ്ട് 24 രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമായി

ഭൂമിയേറ്റെടുക്കല്‍ ബില്ലുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശക്തമായ ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെയാണ് മോഡിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ പര്യടനത്തെ പ്രകീര്‍ത്തിച്ചാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 വിദേശ രാജ്യങ്ങള്‍ മോഡി സന്ദര്‍ശിച്ചു. ഓരോ രാജ്യത്തു നിന്നു തിരിച്ചു വരുമ്പോഴും അവിടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മോഡിക്കു കഴിഞ്ഞിട്ടുണ്ട്. ഇതു രാജ്യത്തിന്റെ നയതന്ത്ര മേഖലയ്ക്കു സഹായകമാണെന്നും തരൂര്‍ പറഞ്ഞു.
ഇതിനു മുന്‍പും പല തവണ ശശി തരൂര്‍ മോഡിയെ പ്രശംസിച്ചിരുന്നു. ക്ലീന്‍ ഇന്ത്യ ക്യാംപെയിനില്‍ പങ്കെടുക്കാനുള്ള മോഡിയുടെ ക്ഷണവും ശശി തരൂര്‍ സ്വീകരിച്ചിരുന്നു. മോഡിയെ പുകഴ്ത്തിയ തരൂരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിന്റെ പുതിയ പ്രശംസ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















