മലപ്പുറത്ത് രോഗവ്യാപനം രൂക്ഷം; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും, കഴിഞ്ഞ ഒരാഴ്ചയായി രോഗവ്യാപനം ഉയർന്ന് തന്നെ, ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്ക് ഏറെ മുകളിൽ

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. മലപ്പുറത്ത് എ കാറ്റഗറിയില്‍ പെട്ട ഒരു പ്രദേശം പോലും ഇല്ല എന്നതാണ്. ആകെയുള്ള 106ല്‍ 69 തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഡി വിഭാഗത്തിലാണ് ഉള്ളത്. ഇവിടെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതായിരിക്കും. 26 തദ്ദേശഭരണ മേഖലകള്‍ സി വിഭാഗത്തിലും 11 മേഖലകള്‍ ബി വിഭാഗത്തിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ഒരാഴ്ചയായി മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് . ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്ക് ഏറെ മുകളിലാണ് എന്നതാണ് അമ്പരപ്പിക്കുന്നത്. ബുധനാഴ്ച 16.36, ചൊവ്വാഴ്ച 17.99, തിങ്കളാഴ്ച 19.41 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്ക്. പ്രതിവാര വിലയിരുത്തലില്‍ അതുകൊണ്ട് തന്നെ ജില്ലയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുകയും ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനതിന് മുകളില്‍ ഉള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ 69 ആണ്. ഏറ്റവും ഉയര്‍ന്ന കണക്ക് ഇരിമ്ബിളിയത്ത് രേഖപ്പെടുത്തി.
അതോടൊപ്പം തന്നെ 32.60 ആണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണമംഗലം, ചോക്കാട് പഞ്ചായത്തുകളിലും 30 ന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉണ്ട്. നിലമ്ബൂര്‍ , പൊന്നാനി, വളാഞ്ചേരി, മഞ്ചേരി , താനൂര്‍, തിരൂരങ്ങാടി നഗരസഭകളും ഡി കാറ്റഗറിയിലാണ്. ഈ മേഖലകളെല്ലാം സമ്ബൂര്‍ണ്ണ കണ്ടൈന്‍മെന്‍റ് സോണ്‍ ആണ്.
കൂടാതെ മലപ്പുറം ജില്ലയില്‍ വരും ദിവസങ്ങളില്‍ കോവിഡ് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരും എന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പെരിന്തല്‍മണ്ണ, തിരൂര്‍, പരപ്പനങ്ങാടി നഗരസഭകള്‍ ഉള്‍പ്പെടെ 26 തദ്ദേശഭരണസ്ഥാപനങ്ങളാണ് സി കാറ്റഗറിയില്‍ ഉള്ളത്. മലപ്പുറം നഗരസഭയും, കോട്ടയ്ക്കല്‍ നഗരസഭയും, കൊണ്ടോട്ടി നഗരസഭയും ഉള്‍പ്പെടെ 11 തദ്ദേശ ഭരണ മേഖലകള്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പൊന്മള പഞ്ചായത്തിലാണ്; 6.05 %. ജില്ലയില്‍ ഒരു തദ്ദേശഭരണ സ്ഥാപനം പോലും എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha