കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ കര്‍ശനമായ പ്രവേശന നടപടിക്രമങ്ങള്‍ : രാത്രിയിലെ അണുനശീകരണം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യും : തീരുമാനം കടുപ്പിച്ച് അബുദാബി

കോവിഡ് -19 നെ പിടിച്ചു കെട്ടാനുള്ള അതി തീവ്രശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇപ്പോള്‍ ഇതാ അബുദാബിയുടെ പുതിയ തീരുമാനങ്ങള്‍ വളരെ അധികം ശ്രദ്ധയാകര്‍ഷിക്കുന്നു.
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ കര്‍ശനമായ പ്രവേശന നടപടിക്രമങ്ങളും രാത്രിയിലെ അണുനശീകരണ യജ്ഞവും ഉള്‍പ്പെടെയുള്ള നടപടികള്‍ അബുദാബിയില്‍ നിലവില്‍ വന്നിരിക്കുകയാണ് .
ബലിപെരുന്നാള്‍ സമയത്ത് വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ദേശീയ ദുരന്ത നിവാരണ സമിതി പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് . അബുദാബിയില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായി എല്ലാവരും വാക്‌സിനേഷന്‍ എടുത്തിരിക്കണം. രണ്ടു വാക്‌സിനേഷന്‍ എടുത്തവരും 48 മണിക്കൂറിനകത്ത് എടുത്ത കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ജൂണില്‍ ഇദ് ഉല്‍ ഫിത്‌റിനു ശേഷം കോവിഡ് 19 അണുബാധ വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണു പുതിയ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ നടത്തുന്ന അണുനശീകരണ യജ്ഞം ജൂലൈ 19 മുതല്‍ തുടങ്ങിയിരിക്കുകയാണ് . അടിയന്തര സാഹചര്യം ഇല്ലാതെ ആ സമയത്ത് ആരും പുറത്തിറങ്ങുകയോ വാഹനത്തില്‍ സഞ്ചരിക്കുകയോ ചെയ്യരുത്. യാത്രാ അനുമതിക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ബീച്ചുകള്‍, പാര്‍ക്കുകള്‍, റസ്റ്ററന്റുകള്‍, കഫെകള്‍ , സ്പാ, ജിം തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ശേഷിയുടെ 50% മാത്രമാണു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത് . ഷോപ്പിങ് മാളുകള്‍ക്ക് 40% ഉം സിനിമാ തിയറ്ററുകള്‍ക്ക് 30% ഉം ശേഷിയിലാണു പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് .
പബ്ലിക് ടാക്‌സികള്‍ക്ക് അഞ്ച് സീറ്റര്‍ വാഹനങ്ങളാണെങ്കില്‍ മൂന്നു യാത്രക്കാരെയും ഏഴ് സീറ്റര്‍ വാഹനങ്ങളാണെങ്കില്‍ നാലും യാത്രക്കാരെയും ഉള്‍ക്കൊള്ളിക്കാം എന്ന സ്ഥിതിയാണ് .
"
https://www.facebook.com/Malayalivartha