വിദ്യയയുടെ മരണത്തിൽ ദുരൂഹതകൾ ബാക്കി... 17കാരി മരണപ്പെട്ടത് ലൈംഗിക പീഡനത്തിന് ശേഷം....

കൊല്ലം കുളത്തുപ്പുഴയില്‍ വീട്ടിലെ അടുക്കളയില്‍ വിദ്യ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ ഈ സംഭവത്തിൽ വളരെ ഞെട്ടുക്കുന്ന എന്നാൽ സംശയം ജനിപ്പിക്കുന്നതുമായിട്ടുള്ള ഒട്ടേറെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 17 കാരിയായ ഈ പെൺകുട്ടി ആഴ്ചകള്‍ക്ക് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദനക്കാവ് വടക്കേചെരുകര സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനി ദിവ്യയാണ് മരിച്ചത്.
കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപവിലാസത്തില്‍ കൃഷ്ണന്‍കുട്ടി ദീപ ദമ്പതികളുടെ മകള്‍ ദിവ്യയെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോംനഴ്‌സായി ജോലി ചെയ്യുന്നതിനാൽ അമ്മയുടെ അച്ഛനായ അപ്പുപ്പൻ തങ്കപ്പനോടൊപ്പമായിരുന്നു വീട്ടില്‍ താമസം. ദിവ്യയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടി എട്ടുവര്‍ഷം മുന്‍പാണ് മരിച്ചത്.
രാവിലെ എട്ടുമണിയോടെ മുത്തച്ഛന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് 17കാരിയെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ രാവിലെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ബിസിയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഈ ഫോണും നഷ്ടമായിട്ടുണ്ട്.
കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. രാവിലെ കടയില്‍ പോയി മടങ്ങി വന്ന തങ്കപ്പന്‍ വീടിന് പുറത്തു നിന്ന് വിളിച്ചിട്ടും ദിവ്യ വീടിന്റെ കതക് തുറന്നില്ല.
തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും വിവരം അറിയിച്ചു. കുളത്തുപ്പുഴ പൊലീസും കൊല്ലത്ത് നിന്നുളള ഫൊറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി.
ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി ശേഖരിച്ചിരുന്നു. സംഭവ ദിവസം രാവിലെ കുട്ടിയെ വീടിന് മുന്നില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ചില വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം.
അതിൽ അമ്മയുടെ സുഹൃത്തായ ഒരു വ്യക്തിയുടെ പേരുണ്ടെന്നും അതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നുമാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ഇതിൽ പരാമർശിക്കുന്ന സരിത എന്ന യുവതിയുമായി കുറച്ച് നാൾ ഈ പെൺകുട്ടി താമസിക്കുന്നുണ്ടായിരുന്നു. ഈ സമയത്താകാം ചിലപ്പോൾ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാം എന്നു തന്നെയാണ് ഇപ്പോൾ അനുമാനിക്കുന്നത്.
ഈ വീട്ടിൽ വച്ച് തന്നെയായിരിക്കാം വിദ്യ പീഡിപ്പിക്കപ്പെട്ടികരിക്കുന്നത് എന്ന് തന്നെയാണ് കുടുംബവും ആരോപിക്കുന്നത്. ഫോൺ കണ്ടെത്തെത്താത്തതിനെ തുടർന്ന് ഇതൊരു കൊലപാതകം ആണെങ്കിൽ ചിലപ്പോൾ വിദ്യയെ കൊലപ്പെടുത്തി ചിലപ്പോൾ ഫോൺ കൈക്കലാക്കിയിരിക്കാം.
അല്ലെങ്കിൽ ചിലപ്പോൾ കുട്ടിയെ മറ്റേതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്തുകയോ മറ്റോ ചെയ്തിരിക്കാം എന്നൊക്കെയുള്ള സംശയങ്ങളാണ് അന്വേഷണ സംഘത്തിനും ഇപ്പോഴുള്ളത്.
എന്തായിരുന്നാലും ലൈംഗിക പീഡനം കൂടി തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















