അനന്യയുടെയും പങ്കാളിയുടെയും മരണവാര്‍ത്ത വലിയ നോവെന്ന് പ്രതിപക്ഷ നേതാവ്; ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍, അവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ രൂപപ്പെടുത്തുമ്പോൾ അവര്‍ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത കൂടെയുണ്ട്, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം

ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യക്ക് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ജീവനൊടുക്കിയതോടെ ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലിന് മുറവിളി ഉയരുന്നു. അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഗിരിജാ രാജ്, ഹെയര്‍ സ്‌റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് അനന്യയും ജിജുവും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്.
വൈറ്റിലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. അനന്യ ആത്മഹത്യ ചെയ്തതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ജിജുവിന്റെ മരണവും. അനന്യ മരിക്കുമ്പോൾ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ജിജുവും ഉണ്ടായിരുന്നു. ജിജു ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയ സമയത്തായിരുന്നു അനന്യയുടെ ആത്മഹത്യ.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ അനന്യ കുമാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല.
അതേസമയം, ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെയും പങ്കാളി ജിജുവിന്റെയും മരണ വാര്‍ത്ത വലിയ നോവാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍. അവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ രൂപപ്പെടുത്തുമ്പോൾ അവര്‍ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത കൂടെയുണ്ട്.
പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാല്‍ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തില്‍ പെട്ടവര്‍ പറയുന്നത്. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണ്. ഇത് ഒരു പാഠമായി ഉള്‍ക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സതീശന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
വി.ഡി. സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ, പോസ്റ്റ്ട്രാന്‍സ്വുമന്‍ അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയും അവരുടെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ഉള്ള വാര്‍ത്തകളും ഉണ്ടാക്കിയ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ അനന്യയുടെ പങ്കാളി ജിജുവിന്റെ മരണ വാര്‍ത്തയും വലിയ നോവാവുകയാണ്.
ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍. അവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ രൂപപ്പെടുത്തുമ്പോൾ അവര്‍ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടെയുണ്ട്. സമൂഹത്തിനു മുന്നില്‍ തങ്ങളുടെ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കുന്നതിനാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും പോരാട്ടം. ആ പോരാട്ടം ഒരു പരിഷ്‌കൃത സമൂഹം ഏറ്റെടുക്കേണ്ടതാണ്.
പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാല്‍ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തില്‍ പെട്ടവര്‍ പറയുന്നത്. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണ്. ഇത് ഒരു പാഠമായി ഉള്‍ക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം .
https://www.facebook.com/Malayalivartha





















