തിരഞ്ഞെടുപ്പ് കാലം മുതല്‍ ഒരുമിച്ച് താമസം, വിവാഹിതരാകാന്‍ തീരുമാനിച്ചു; എന്നാൽ,അനന്യയുടെ മരണത്തിന് ശേഷം ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ; ഒടുവില്‍ അനന്യ കുമാരിക്ക് പിന്നാലെ പങ്കാളി ജിജുവും ജീവനൊടുക്കിയതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനു പിന്നാലെ പങ്കാളി ജിജുവും ജീവനൊടുക്കിയതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം രംഗത്തെത്തി. വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിലാണ് ജിജു ഗിരിജാ രാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള വീട്ടില്‍, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സുഹൃത്തുക്കള്‍ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഗിരിജാ രാജ്, ഹെയര്‍ സ്റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് അന്യനയും ജിജുവും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha





















