സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; തിങ്കളാഴ്ച മുതല്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴു വരെ പുതിയ സമയക്രമം

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴു വരെ തുറന്നു പ്രവര്‍ത്തിക്കാനാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
നേരത്തെ രാവിലെ 11 മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. ബാറുകളില്‍ തിരക്ക് വര്‍ധിക്കുന്നതായി എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.തിങ്കളാഴ്ച മുതല്‍ ബാറുകള്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
https://www.facebook.com/Malayalivartha





















