മുഴുവന്‍ പട്ടികവിഭാഗം കുട്ടികള്‍ക്കും സൗജന്യ ലാപ്ടോപ്; ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികളെ തരംതിരിക്കുന്ന നടപടി തുടരുന്നുവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്

പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ലാപ്ടോപ് അല്ലെങ്കില്‍ ടാബ് സൗജന്യമായി നല്‍കുമെന്നും ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായും മന്ത്രി കെ. രാധാകൃഷ്ണന് നിയമസഭയില്‍ അറിയിച്ചു. 43932 പട്ടികജാതി കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍
പഠനോപകരണം നല്‍കാനുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികളെ തരംതിരിക്കുന്ന നടപടി തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ഗവ. ആശുപത്രികളിലെ താല്‍ക്കാലിക അറ്റന്‍ഡര്‍മാരായി ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha





















