Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഇന്ത്യൻ വിപ്ലവത്തിന്റെ 30 വർഷം; രാജ്യത്തെ ചുവപ്പു നാടകളാൽ കുരുക്കിയിട്ടിരുന്ന സോഷ്യലിസത്തെ മാറ്റിമറിച്ചു കൊണ്ട് 30 വർഷം മുമ്പുള്ള ഈ ദിവസം, അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവും , ധനമന്ത്രി മൻ‌മോഹൻ സിങ്ങും ചേർന്ന് ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വാതിലുകൾ തുറന്നു കൊടുത്തു

24 JULY 2021 03:30 PM IST
മലയാളി വാര്‍ത്ത

ഇന്ന് ജൂലൈ 24, 2021 കൃത്യം 30 വർഷം മുൻപ് 1991 ജൂലൈ 24 നാണ് ഇന്ത്യയെ ഇന്നത്തെ ഇന്ത്യയാക്കിയ ആ ചരിത്ര സംഭവം നടന്നത്. പതിറ്റാണ്ടുകളായി രാജ്യത്ത് നില നിന്നിരുന്ന, രാജ്യത്തെ ചുവപ്പു നാടകളാൽ കുരുക്കിയിട്ടിരുന്ന സോഷ്യലിസത്തെ മാറ്റിമറിച്ചു കൊണ്ട് 30 വർഷം മുമ്പുള്ള ഈ ദിവസം, അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവും , ധനമന്ത്രി മൻ‌മോഹൻ സിങ്ങും ചേർന്ന് ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വാതിലുകൾ തുറന്നു കൊടുത്തു. പിന്നീട് ഒന്നും പഴയതു പോലെ ആയില്ല. എല്ലാം മാറിയത് പെട്ടെന്നായിരുന്നു , നിങ്ങൾ എങ്ങനെ ബിസിനസ്സ് നടത്തുന്നു എന്നതു മുതൽ ഒരു ഫോൺ കണക്ഷൻ ലഭിക്കാൻ എത്ര സമയമെടുക്കുന്നു എന്ന് വരെ.

പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് വെറും ഒരു മാസത്തിനുശേഷം 1991 ജൂലൈ 24 ന് ധനമന്ത്രി മൻ‌മോഹൻ സിംഗ് തന്റെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചു. റഷ്യൻ സോഷ്യലിസ്റ്റ് വ്യവസ്ഥയെ മാതൃകയാക്കി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ അടിച്ചേൽപ്പിച്ച, “വ്യവസായങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നതിന്” തടസ്സമാകുന്ന നിരവധി തടസ്സങ്ങൾ നീക്കം ചെയ്ത് അതു വരെയുള്ള ഇന്ത്യൻ വ്യാവസായിക ചരിത്രം തന്നെ മാറ്റിയെഴുതിയ പുതിയ വ്യാവസായിക നയം സർക്കാർ പുറത്തിറക്കിയത് അന്നായിരുന്നു. പിന്നീടുള്ളത് ചരിത്രമാണ്. അത് നമ്മുടെയെല്ലാവരുടെയും കൺ മുന്നിലുണ്ട്.

എന്നാൽ ഒന്നും എളുപ്പമായിരുന്നില്ല. നരസിംഹ റാവുവിനും മൻമോഹൻ സിങ്ങിനും, ഗവൺമെന്റിലേക്കുള്ള അവരുടെ തുടക്കം തീചൂളയിലുള്ള ഒരു നടത്തം തന്നെയായിരിന്നു. അതിനു മുൻപുള്ള ഒരു സർക്കാരിനും അധികാരം ഏറ്റെടുത്ത ആദ്യ ആഴ്ചകളിൽ ഒരു പക്ഷെ ഇത്ര വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. ഏറ്റവും വലിയ എതിർപ്പ് ഇടതു പക്ഷത്തിന്റേതായിരിന്നുവെന്ന് പ്രേത്യേകം പറയേണ്ടതില്ലല്ലോ. അത് അവർ ഇന്നും തുടരുന്നു, ഈ നയത്തിന്റെ എല്ലാ ഗുണവശങ്ങളും അനുഭവിച്ചു കൊണ്ട് തന്നെ

1991 ൽ ഇന്ത്യ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു , ഇന്ത്യയുടെ പരമാധികാരം തന്നെ വീഴ്ചയുടെ വക്കിലായിരുന്നു. 1990-91 ലെ ഗൾഫ് യുദ്ധം കാരണം എണ്ണവില കുത്തനെ ഉയരുകയും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളിൽ നിന്നുള്ള പണമയയ്ക്കൽ കുറയുകയും ചെയ്തു. ഇത് ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം കുത്തനെ കുറയുന്നതിന് കാരണമായി. 6 ബില്യൺ ഡോളറിൽ താഴെ.

രാജ്യത്തിൻറെ കാര്യങ്ങൾ വെറും രണ്ടാഴ്ചയോളം മാത്രം നടത്തി കൊണ്ട് പോകാനുള്ള പണം മാത്രം കയ്യിൽ. രാജ്യത്ത് കാര്യമായി സ്ഥാപനങ്ങളോ വിദേശ പണ നിക്ഷേപങ്ങളോ അന്ന് ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ പൊതു ബോധത്തിനെതിരായ ഇന്ത്യയുടെ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനും അതു വരെ രാജ്യം പുലർത്തി കൊണ്ടിരുന്ന നയങ്ങൾക്കും എതിരായ ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിയിരിന്നു. അല്ലെങ്കിൽ വലിയ വീഴ്ചയിലേക്കായിരിന്നു രാജ്യം വീഴാൻ പോയിരുന്നത്.

ശിരസ്സുയർത്തി എല്ലാം നേരിടാൻ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്ന് മുൻ റിസേർവ് ബാങ്ക് ഗവർണറും ഒരു പഞ്ചായത്ത് കൗൺസിലർ പോലും അതിനു മുൻപ് ആകാതിരുന്ന ഡോക്ടർ മൻമോഹൻ സിംഗ്. രണ്ട് അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകി കൊണ്ട് പരിമിതമായ സാഹചര്യത്തിലും ഇരുമ്പു കോട്ട പോലെ നിന്ന പി വി നരസിംഹ റാവു എന്ന ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി. റാവു സർക്കാരിൻറെ അടിയന്തിര മുൻ‌ഗണന സാമ്പത്തിക വീഴ്ചയിൽ നിന്നും ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക എന്നതായിരുന്നു സ്വാതന്ത്രം കിട്ടിയിട്ട് എല്ലാ വിധ മുൻവിധികൾക്കും എതിരെ പൊരുതി അതുവരെ ഇന്ത്യക്ക് ഒഴിവാക്കാൻ കഴിഞ്ഞ ഒരു അപമാനം. എന്ത് വില കൊടുത്തും അത് തടയാൻ പ്രധാനപ്പെട്ട രണ്ട് അടിയന്തര നടപടികൾ നരസിംഹ റാവു സ്വീകരിച്ചു .

ഒന്ന് രൂപയുടെ മൂല്യം കുറക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുമായി ചേർന്ന് രണ്ട് ഘട്ടങ്ങളിലായി ഇന്ത്യൻ സർക്കാർ രൂപയുടെ മൂല്യം കുറക്കുകയുണ്ടായി . പ്രധാന കറൻസികൾക്കെതിരെ 1991 ജൂലൈ 1 ന് ഇത് 9 ശതമാനം കുറച്ചു . രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഒരു 11 ശതമാനം. ഇന്ത്യൻ കയറ്റുമതിയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്. ഇങ്ങനെ രണ്ടു ഘട്ടങ്ങളായി രൂപയുടെ മൂല്യം കുറച്ചത് നരസിംഹ റാവുവിന്റെ മാസ്റ്റർ സ്ട്രോക്ക് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്.

രണ്ടാമതായി ഇന്ത്യ തങ്ങളുടെ കരുതൽ സ്വർണ്ണം വിൽക്കുന്നു. 1991 ജൂലൈ 4 മുതൽ18 വരെ നാല് തവണയായി സെൻട്രൽ ബാങ്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായി ഇന്ത്യയുടെ കരുതൽ സ്വർണ്ണം പണയം വച്ചു, ഈ വഴിയിലൂടെ 400 മില്യൺ ഡോളർ സമാഹരിച്ചു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്നും 2 ബില്യൺ ഡോളർ വായ്പയായും നമ്മൾ എടുക്കുകയുണ്ടായി.അടിയന്തിരമായി കാര്യങ്ങൾ നടത്തി കൊണ്ട് പോകാൻ വേണ്ടിയായിരുന്നു അത് . എന്നാൽ കാര്യങ്ങൾ ഇതിൽ മാത്രം ഒതുങ്ങിയില്ല. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ സമൂല പരിവർത്തനത്തിനാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്.

കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ സർക്കാർ പുതിയ വ്യാപാര നയം പ്രഖ്യാപിച്ചു, അത് ഇന്ത്യയെ പ്രേത്യേകിച്ചും ഇന്ത്യൻ വ്യവസായ വളർച്ച തന്നെ മുരടിപ്പിച്ച , കുരുക്കിൽ അകപ്പെടുത്തിയ ലൈസൻസിംഗ് പ്രക്രിയയിൽ മാറ്റം വരുത്തി. ഇന്ത്യയുടെ തലവര തന്നെ മാറ്റി മറിച്ച പുതിയ വ്യാവസായിക നയം 1991 ബജറ്റിന്റെ തലേന്ന് അനാച്ഛാദനം ചെയ്തു. ലൈസൻസ് രാജ് ഭരണകൂടത്തിൽ നിന്ന് മാറി ഇന്ത്യ വ്യവസായങ്ങളോടും വിദേശ നിക്ഷേപത്തോടും കൂടുതൽ സൗഹാർദ്ദപരമായ നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങി. ഇന്ത്യയിൽ ഇതിന്റെയൊക്കെ ഫലമായിട്ടുണ്ടായ വ്യാവസായിക വളർച്ച അതിശയിപ്പിക്കുന്നത് ആയിരിന്നു. അത് നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്.

1991 ന് മുമ്പ് ഇന്ത്യയുടെ അവസ്ഥ വളരെ മോശമായിരുന്നു. എത്ര മാത്രം മോശമായിരുന്നുവെന്ന് ഓർമ്മിപ്പിക്കാൻ ഒരു ശ്രമം തന്നെ ആവശ്യമാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ വെറും എട്ടിലൊന്ന് മാത്രമേ പാക്കിസ്ഥാനിൽ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും 1991 വരെ പല മഹാശക്തികളും, പ്രത്യേകിച്ച് അമേരിക്ക ഇന്ത്യയെ വിദേശകാര്യങ്ങളിൽ പാകിസ്ഥാനുമായിട്ടാണ് തുലനം ചെയ്തത് . ഇന്ത്യയുടെ സാവധാനത്തിൽ വളരുന്നതും ഉള്ളിലേക്ക് നോക്കുന്നതുമായ സോഷ്യലിസം ആഗോളതലത്തിൽ ഇന്ത്യയെ അപ്രസക്തമാക്കി. അന്താരാഷ്ട്ര സംഘടനകളുടെ ഒരു സഹായ സ്വീകർത്താവ് മാത്രമായ ഒരു രാജ്യമായിരുന്നു ഇന്ത്യ . അമേരിക്കയുമായുള്ള പാകിസ്ഥാന്റെ സൈനിക ബന്ധം ആ രാജ്യത്തെ കൂടുതൽ പ്രധാനപ്പെട്ട ആഗോള സ്ഥാനത്തേക്ക് എത്തിച്ചിരുന്നു.

എന്നാൽ ഇന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ചതിന് 30 വർഷങ്ങൾക്ക് ശേഷം , അമേരിക്ക ഇന്ത്യയെ ഒരു സൂപ്പർ പവർ ആയിട്ടാണ് കാണുന്നത് . ന്യൂക്ലിയർ ക്ലബിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് പിന്തുണച്ചു. പ്രസിഡന്റ് ബരാക് ഒബാമ യുഎൻ സുരക്ഷാ സമിതിയിൽ ഒരു സീറ്റിനായി ഇന്ത്യയെ പിന്തുണച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വർദ്ധിച്ചുവരുന്ന ചൈനീസ് ഭീഷണിയെ പ്രതിരോധിക്കാൻ കഴിയുന്ന ഏഷ്യയിലെ ഏക രാജ്യമായിട്ടാണ് ലോകം ഇപ്പോൾ ഇന്ത്യയെ കാണുന്നത്. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ്.

എന്നാൽ ഇന്ത്യയുടെ വികസനം ഇപ്പോഴും പൂർണ്ണമല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇന്ത്യയുടെ വിജയം പല മേഖലകളിലും എത്തിപെട്ടിട്ടു കൂടെ ഇല്ല . കഴിഞ്ഞ മൂന്ന് ദശകങ്ങൾ പ്രധാനമായും സ്വകാര്യമേഖലയുടെ വിജയത്തിന്റെയും സർക്കാർ സ്ഥാപനങ്ങളുടെ പരാജയത്തിന്റെയും, കഥകൾ മൂലം കളങ്കപ്പെട്ട വിജയകരമായ സാമ്പത്തിക പരിഷ്കരണത്തിന്റെ കഥയാണ്.

പല പഴയ നിയന്ത്രണങ്ങളും നിർത്തലാക്കിയിട്ടുണ്ടെങ്കിലും, പലതും ഇപ്പോഴും തുടരുന്നു, പരിസ്ഥിതി, ആരോഗ്യം, ഗോത്ര പ്രദേശങ്ങൾ, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ ധാരാളം പുതിയ നിയന്ത്രണങ്ങൾ സൃഷ്ടിക്കപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവയുടെ സാമൂഹിക സൂചകങ്ങൾ വളരെ സാവധാനത്തിൽ മാത്രമേ മെച്ചപ്പെട്ടിട്ടുള്ളൂ , ചില സൂചകങ്ങളിൽ ദരിദ്ര ബംഗ്ലാദേശും നേപ്പാളും പോലും ഇന്ത്യയെക്കാൾ മുകളിലാണ് . എല്ലാ സർക്കാർ സേവനങ്ങളുടെയും വിതരണം നിലവാരമില്ലാത്തതായി തന്നെ ഇപ്പോഴും തുടരുകയാണ് . രാഷ്ട്രീയ ഇടപെടൽ പോലീസും കോടതികളും മുതൽ വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങൾ വരെയുള്ള സ്ഥാപനങ്ങളുടെ ഗുണനിലവാരം ഇനിയും ഒരുപാട് ഉയരാനുണ്ട് .

കഴിഞ്ഞ മൂന് ദശകത്തിലധികമായി നടന്നു വരുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയെ ഒരു താഴ്ന്ന താഴ്ന്ന വരുമാനമുള്ള രാജ്യത്ത് നിന്ന് ഇടത്തരം വരുമാനമുള്ള രാജ്യമാക്കി മാറ്റി. എന്നാൽ ഉയർന്ന വരുമാനമുള്ള രാജ്യമായി മാറുന്നതിന് ഇന്ത്യ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉദാരവൽക്കരിക്കുകയും ഭരണം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും വേണം

ഇന്ത്യ നമ്മുടെ സാമ്പത്തിക ഉദാര വത്കരണം അല്പം നേരത്തെ തുടങ്ങിയിരുന്നുവെങ്കിൽ രാജ്യം ഇപ്പോൾ എവിടെ എത്തുമായിരുന്നു എന്ന് ചിന്തിക്കുന്നവർ ഉണ്ട്. എന്നാൽ 1991 നരസിംഹ റാവുവും മൻമോഹൻ സിംഗും ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കുന്നതാണ് കുറച്ചു കൂടെ നല്ലത്. സ്വന്തം പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കൾക്ക് പോലും പൂർണ്ണമായും മനസിലാകാതിരുന്ന ഒരു സാമ്പത്തിക പരിഷ്കരവുമായി മുന്നോട്ടു പോയ ആ രണ്ടു മഹാരഥന്മാരോട് ആധുനിക ഇന്ത്യ വളരെയധികം കടപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏത് മഹദ് വ്യക്തികളോടൊപ്പവും തന്നെ വാഴ്ത്തപ്പെടേണ്ട ഒരു നേതാവാണ് ബഹുമാന്യനായ ഡോക്ടർ മൻ മോഹൻ സിംഗ്. മൂന്ന് ദശകമായി ആസ്സാമിൽ നിന്നും രാജ്യ സഭയിലേക്കെത്തുന്ന ഡോക്ടർ മൻമോഹൻ സിംഗ് ബിജെപി സംസ്ഥാന പ്രസിഡന്റ് മദൻ ലാൽ സൈനി അന്തരിച്ചതിനെത്തുടർന്ന് രാജസ്ഥാനിൽ നിന്നുള്ള ഒഴിഞ്ഞുകിടക്കുകയായിരുന്ന രാജ്യസഭാ സീറ്റിൽ നിന്നും കഴിഞ്ഞ തവണ രാജ്യ സഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ എതിരായി സ്ഥാനാർത്ഥിയെ വെക്കേണ്ടതില്ല എന്ന് അദ്ദേഹത്തിന്റെ എതിർ കക്ഷിയായ ബി ജെ പി തീരുമാനിച്ചത് ആ മഹാരഥനോടുള്ള ആദര സൂചകമായിട്ടാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (23 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (27 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (32 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (49 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends