Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

സ്റ്റേഷനില്‍ വന്ന് മാപ്പു പറഞ്ഞാല്‍ കേസ് പിന്‍വലിക്കാം, ഇല്ലെന്ന് ​ഗൗരി! കേസെടുത്ത പോലീസിനെതിരെ പൊങ്കാലയിട്ട് ജനങ്ങൾ...

27 JULY 2021 05:59 PM IST
മലയാളി വാര്‍ത്ത

ചടയമം​ഗലം പോലീസിന് ചീത്തപ്പേര് സമ്പാദിക്കാൻ വല്യ ബുദ്ധിമുട്ട് ഒന്നുമില്ല. ഇതിനു മുൻപും ഇത്തരത്തിൽ വാങ്ങി കൂട്ടിയിട്ടുള്ളതാണ്. ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ വയോധികന്റെ മുഖത്തടിച്ച എസ്‌ഐയുടെ പ്രവർത്തിയും ഇതേ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഷജീം മർദ്ദിച്ചത് ഏകദേശം ഒരു വർഷത്തിനു മുൻപാണ്. കാരണവും കൊറോണ തന്നെയെന്നു പറയാം.

ഇപ്പോൾ ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്. ചടയമംഗലത്ത് ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‌ നോട്ടീസ് നല്‍കിയ പൊലീസ് നടപടി ചോദ്യം ചെയ്ത പെണ്‍കുട്ടി ഇന്ന് രാവിലെ മുതൽ മാധ്യമങ്ങളിൽ ഇടം നേടിയതായിരുന്നു.

ബാങ്കിനു മുന്നിൽ വരി നിന്നയാൾ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പൊലീസ് പിഴ ചുമത്തികയായിരുന്നു. ഇതു ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പറഞ്ഞു കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം ചടയമംഗലം പോലീസാണ് ഇങ്ങനെയൊരു ആസാധാരണ നടപടിയെടുത്തിരിക്കുന്നത്.

ചടയമംഗലം ഇടുക്കുപാറ സ്വദേശിനിയായ ഗൗരിനന്ദയ്ക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചടയമംഗലം പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയി വരും വഴി എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്കു പോയത്.

അവിടെ പ്രായമുള്ള ഒരാളുമായി പൊലീസ് വാക്കേറ്റം നടത്തുന്നതു കണ്ടപ്പോള്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചതാണ് ​ഗൗരിയെ കുടുക്കിലാക്കിയത്. അനാവശ്യമായി പിഴ ലഭിച്ചെന്ന് പ്രായമുളളയാള്‍ മറുപടി പറഞ്ഞപ്പോള്‍ ഇടപെട്ട ഗൗരിക്കും ഇപ്പോൾ പിഴ കിട്ടിയിട്ടുണ്ട്.

ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇപ്പോൾ പോലീസിന്റെ ഈ ജോലിയോടുള്ള ഉത്തരവാദിത്തം നിറവേറ്റിയിരിക്കുന്നത്. നാണമുണ്ടോ എന്ന് മാത്രമേ ഈ പോലീസുകാർക്ക് നാണക്കേട് ഉണ്ടാക്കും വിധം പെരുമാറുന്ന ഈ പോലീസുകാരോട് ചോദിക്കാനുള്ളൂ...

ആ കുട്ടി പറഞ്ഞത് ശരിയാണെന്ന് സമ്മതിക്കാൻ സാറൻമാരുടെ ഈഗോ സമ്മതിക്കാത്തതിന്റെ പ്രതിഭലനം ആയി മാത്രമേ ജനങ്ങൽ ഈ പ്രതികാര നടപടിയെ നോക്കി കാണുന്നൂള്ളൂ.

ബാറിലും സർക്കാരിന്റെ ബിവറേജസിലും കേരളത്തിൽ അങ്ങോളം ഇങ്ങോളം രാഷ്ട്രീയ പാർട്ടികളുടെ പേരിൽ നടത്തുന്ന പരിപാടികളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടോ? അവിടെ മാസ്ക് ധരിക്കുന്നുണ്ടോ? പൊതുമുതൽ നശിപ്പിക്കപ്പെടുന്നുണ്ടോ ഇതൊന്നും പ്രശ്നമല്ല, കൊറോണയും സാമ്പത്തിക പ്രതിസന്ധിയും മൂലം കഷ്ടപ്പെടുന്ന പാവപ്പെട്ടവന്റെ മേൽ കുതിര കയറാൻ ഉള്ള ഒരു മാർ​ഗമായി ഈ കാക്കിയെ ദയവ് ചെയ്ത് കാണരുത്.

സത്യസന്ധമായി കൃത്യനിർവഹണം നടത്തുന്ന പാവപ്പെട്ട പോലീസുകാർക്കു കൂടിയാണ് ഈ ചീത്ത പേര് വന്നു ചേരുന്നത്. ആ പതിനെട്ടു വയസ്സുകാരി ജോലിക്ക് തടസ്സം നിന്നു എന്ന് പറയുന്നതിൽ എന്ത് ഔചിത്യമുണ്ടെന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സരംക്ഷണം നൽകാൻ ബാധ്യതയുള്ള പോലീസ് ജനങ്ങൾക്ക് പറയുവാൻ ഉള്ലത് എന്താണെന്ന് കേൾക്കുവാനുള്ള മനസ്സു പോലും കാണിക്കുന്നില്ല എന്നത് തീരെ ലജ്ജാവഹമാണ്.

എന്നാൽ പിന്നീട് സംഭവിച്ചത് കൂടി നോക്കണം, പൊലീസ് സ്റ്റേഷനില്‍ വന്ന് മാപ്പുപറയുകയാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്നാണ് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെട്ട് അറിയിച്ചത്. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധ്യമുള്ള പെണ്‍കുട്ടി മാപ്പ് പറയാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇന്നലെ പകല്‍ ചടയമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കുള്ള സമയത്ത് ബാങ്കില്‍ ഇടപാടിനെത്തിയ ഒരു മുതിര്‍ന്ന വ്യക്തിക്ക് സാമൂഹിക അകലം പാലിച്ചില്ലെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയത്. ചടയമംഗലം എസ്‌ഐ ശരണ്‍ലാലിന്റെ നേതൃത്വത്തില്‍ തിരക്ക് നിയന്ത്രിക്കാനെത്തിയ സംഘമാണ് നോട്ടീസ് നല്‍കിയത് എന്നാണ് അറിയാൻ കഴിഞ്ഞത്.

തുടര്‍ന്ന് നോട്ടീസ് നല്‍കിയ വ്യക്തിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സമയം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ പെണ്‍കുട്ടി വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കും പൊലീസ് നോട്ടീസ് നല്‍കി. ഇതോടെ വാക്കുതര്‍ക്കം പൊലീസുകാരും പെണ്‍കുട്ടിയും തമ്മിലായി മാറുകയായിരുന്നു.

സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ പോലീസിന് എന്തുകൊണ്ട് നോട്ടീസ് നല്‍കുന്നില്ലെന്ന് പെണ്‍കുട്ടി ചോദിച്ചു. നോട്ടീസ് കൈപറ്റാനും പെണ്‍കുട്ടി തയ്യാറായില്ല. ഇതോടെയാണ് പെണ്‍കുട്ടിക്കെതിരെ കേസെടുക്കുന്ന നടപടിയിലേക്ക് കടന്നത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ വകുപ്പുകള്‍ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

ശേഷം, ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പ്രതിഷേധ കമന്റുകളുടെ പ്രളയമാണ്. ‘മദ്യവിൽപ്പന ശാലയ്ക്ക് മുന്നിൽ സാമൂഹിക അകലം പാലിക്കാത്തതിന് പിഴ ഇല്ല.

അവിടെ പൊലീസ് മാമന് പേടിയാണോ?', 'കോവിഡ് പ്രതിസന്ധിയിൽ വഴിമുട്ടി നിൽക്കുന്ന സാധാരണക്കാരന്റെ നെഞ്ചത്ത് കയറി പിഴ അടിക്കുന്ന പരിപാടി നിർത്തണം പൊലീസ് മാമാ..ജനം പ്രതികരിച്ച് തുടങ്ങി..’ എന്നിങ്ങനെ പേജിൽ പ്രതിഷേധ കമന്റുകൾ കുന്നുകൂടുകയാണ്.

കോവിഡ് മഹാമാരിയുടെ തേരോട്ടത്തിൽ വഴിമുട്ടി നിൽക്കുന്ന സാധാരണക്കാരന് തൊട്ടതിനും പിടിച്ചതിനും പിഴ അടിച്ച് കൊടുത്ത് സർക്കാരിലേക്ക് പണം പിരിക്കുന്ന പൊലീസ് നടപടി നേരത്തെ വിവാദമായിരുന്നു. ഇന്നലെ ഗൗരി ധീരമായി പ്രതികരിക്കുന്ന വിഡിയോ പുറത്തു വന്നതോടെ സാധാരണക്കാരന്റെ നേർക്കുള്ള പൊലീസിന്റെ പിടിച്ചുപറി വീണ്ടും ചർച്ചയായിരിക്കുകയാണ്.

ദിവസങ്ങൾക്കു മുൻപ്, വാക്സിൻ വിതരണത്തിൽ ക്രമേക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത് വൻ വിവാദമായിരുന്നു. ഇതെത്തുടർന്ന് അഞ്ച് വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് മൂന്നു ദിവസം ജയിൽ കഴിയേണ്ടിവന്ന സംഭവവും നടന്നിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (8 minutes ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (16 minutes ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (19 minutes ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (26 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (30 minutes ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (32 minutes ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (34 minutes ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (37 minutes ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (45 minutes ago)

സംസ്ഥാനത്ത് പച്ച-വെള്ള അലർട്ടുകൾ;  (56 minutes ago)

ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ;  (1 hour ago)

മലപ്പുറത്ത് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (1 hour ago)

അവസാന ബജറ്റ്  (1 hour ago)

ഷാഫി മെമ്മോറിയല്‍ അവാര്‍ഡ് സംവിധായകന്‍ ജിതിന്‍ കെ. ജോസിന്  (1 hour ago)

Malayali Vartha Recommends