തിരുവനന്തപുരത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.....

തിരുവനന്തപുരത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം ചെക്കാലമുക്കില്‍ റിയാസിന്റെ മകന് ഇമ്രാന് (21)ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
ഇമ്രാന് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമ ആയിരുന്നതായി മാതാപിതാക്കള്‍ മൊഴി നല്കി. ഇമ്രാന് എപ്പോഴും മുറിയടച്ചിരുന്നു ഗെയിമുകള്‍ കളിച്ചിരുന്നതായാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്.
എസ്.എ.ടി. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്. മാര്‍ ഇവാനിയോസ് കോളേജിലെ ബി.എ. ലിറ്ററേച്ചര്‍ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞു നില്‍ക്കുകയായിരുന്ന ഇമ്രാനെ അമ്മയുടെ പിതാവാണ് വീട്ടിലെ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇമ്രാന്റെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഗെയിം കളിക്കാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha