മുല്ലപ്പെരിയാറില്‍ സുരക്ഷാസേന, പൊലീസ് സ്‌റ്റേഷന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി പ്രത്യേക സേനയെയും മുല്ലപ്പെരിയാറില്‍ പ്രത്യേക പൊലീസ് സ്‌റ്റേഷനും അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സുരക്ഷ പോരെന്നു തമിഴ്‌നാട് നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണു തീരുമാനം.
അവിടെ അസിസ്റ്റന്റ് കമന്‍ഡാന്റിന്റെ നേതൃത്വത്തില്‍ 124 പേരുടെ സുരക്ഷാ സേനയാണ് ഉണ്ടാവുക. ഇത്രയും തസ്തികകള്‍ പൊലീസ് സേനയില്‍ പുതിയതായി സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാനായി ജലവിഭവ വകുപ്പിന്റെ ഫണ്ടില്‍ നിന്ന് 85 ലക്ഷം രൂപ അനുവദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















