ഷമ്മിയുടെ പോരാട്ടം ഫലം കണ്ടു; നാട്ടുകാരുടെ സൈര്വജീവിതം തകര്‍ത്ത മണീസ് മാര്‍ട്ട് ഷോപ്പിങ് മാള്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഷമ്മി അച്ഛന്റെ മോന്‍ തന്നെ, ഉദ്ദേശിച്ചിടത്ത് കാര്യങ്ങള്‍ എത്തിച്ചു. എല്ലാവിധത്തിലും ദ്രോഹിച്ച മണീസ് ഷോപ്പിങ് മാള്‍ പൊളിച്ചടുക്കാനുള്ള കോടതിവിധി ഷമ്മിയുടെ എട്ടുവര്‍ഷത്തെ പോരാട്ടത്തിന്റെ ഫലം. കടുത്ത ശബ്ദമലിനീകരണം നാട്ടുകാരുടെ ജീവിതം തന്നെ ദുരിതത്തിലാക്കിയിരുന്നു. ഒടുവില്‍ കോടതിയില്‍ നിന്നും അനുകൂലമായ വിധി സമ്പാദിച്ച് ഇതില്‍ വിജയം നേടി. കൊല്ലത്ത് പ്രവര്‍ത്തിച്ചു വരുന്ന മണീസ് ഷോപ്പിങ് മാളിനെതിരെയാണ് വിധി. മണീസ് മാര്‍ട്ട് ഷോപ്പിങ് മാള്‍ പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഉത്തവരിട്ടത്.
ശബ്ദമലിനീകരണത്തെ തുടര്‍ന്ന് സ്ഥാപനത്തിനെതിരെ പ്രതികരിച്ച ഷമ്മിയുടെ വീടിനു മുന്നില്‍ സ്ഥാപന ഉടമ കോലം നാട്ടി ആക്ഷേപിച്ചിത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26 നായിരുന്നു സംഭവം. ഉടമയുടെ ഭാഗത്തു നിന്നുള്ള നീക്കം നിയമത്തോടുള്ള വെല്ലുവിളിയാണെന്നും തന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന കോലം നിയമവ്യവസ്ഥിതിയെയാണ് കളിയാക്കുന്നതെന്നും ഷമ്മി പറഞ്ഞിരുന്നു.
സ്ഥാപനത്തിലെ ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ നിന്നുയരുന്ന ശബ്ദത്തെ തുടര്‍ന്ന് വീടിനുള്ളിലിരിക്കാന്‍ കഴിയുന്നില്ല. ജനവാസ മേഖലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനോടടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷമ്മി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കോടതി വിധി പ്രകാരം റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ മാക്‌സിമം 55 ഡെസിവെലും രാത്രിയില്‍ 45 ഡെസിവെലും മാത്രമേ ശബ്ദം പാടുള്ളുവെന്നിടത്ത് സ്ഥാപനം ഉണ്ടാക്കുന്നത് 88.8 ഡെസിബല്‍ ശബ്ദമാണെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് പുറമെ എസ്എന്‍ കോളേജും, ഫാത്തിമ മാതാ കോളേജുമടക്കം രണ്ട് കോളേജുകള്‍, ബാലികാ മറിയം സ്‌കൂള്‍ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത് തന്നെയുള്ളതിനാല്‍ കൂടുതല്‍ ശബ്ദ നിയന്ത്രണം പാലിക്കേണ്ടയിടത്താണ് സ്ഥാപനം നിയമലംഘനം നടത്തിവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















