സര്‍ക്കാരിന് എജിയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് മുഖ്യമന്ത്രി

അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന് എജിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ബാര്‍ കേസില്‍ അറ്റോണ്‍ണി ജനറല്‍ മുകുള്‍ റോഹതഗി സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹാജരായത്. ഇതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിലെ ജനങ്ങളുടെ വികാരമാണ് ഇക്കാര്യത്തില്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
സംസ്ഥാനത്തെ ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും പാഠപുസ്തകം ഇനിയും കിട്ടാനുണ്ടെങ്കില്‍ അത് സ്‌കൂളിന്റെ വീഴ്ചയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാഠപുസ്തകം വൈകിയതിന്റെ പേരില്‍ അനാവശ്യമായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറച്ച് ഒരുപാട് പഴികേട്ടിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തെ മന്ത്രിസഭയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടെന്ന വിമര്‍ശനത്തെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















