ആനവേട്ട കേസ്; വാസു താമസിച്ച വീട്ടില്‍ പരിശോധന നടത്തി; സിം കണ്ടെടുക്കാനായില്ല

മൂന്നു ദിവസം മുന്‍പ് മഹാരാഷ്ട്രയിലെ ദുര്‍ഗ്ഗാപൂരിലെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആനവേട്ട കേസ് പ്രതി ഐക്കരമറ്റം വാസു താമസിച്ചിരുന്ന വീട്ടില്‍ വനം വകുപ്പ് നടത്തിവന്ന പരിശോധന പൂര്‍ത്തിയായി. പരിശോധനയില്‍ വാസു ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ല. വാസു ജോലിയ്ക്കായി നിന്നിരുന്ന തോട്ടത്തിന്റെ ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന.
മാധ്യമങ്ങളില്‍ വാസുവിന്റെ ചിത്രം വന്നതോടെയാണ് ഇയാള്‍ ആനവേട്ടക്കേസിലെ പ്രതിയാണെന്ന് താന്‍ അറിഞ്ഞതെന്നായിരുന്നു ഫാം ഉടമ മനോജ് നല്‍കിയ മൊഴി. ചിത്രം പുറത്തുവന്നതിനെ തുടര്‍ന്ന് വാസുവിനെ പണം നല്‍കി ജോലിയില്‍ നിന്നു പറഞ്ഞുവിട്ടുവെന്നും ഇതിനു പിന്നാലെ വാസുവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും മനോജ് മൊഴി നല്‍കിയിരുന്നു. സംഭവസ്ഥലത്തുനിന്നു വാസുവിന്റെ ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു.
അതേസമയം, വാസുവിന്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഡോ.പിത്തലേ വ്യക്തമാക്കിയിരുന്നു. വാസുവിന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളൊന്നും ഇല്ലെന്നും കഴുത്തില്‍ കുരുക്ക് മുറുകിയതാണ് മരണ കാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















