മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ചെരുപ്പേറ്... പള്ളിച്ചലില്‍ നീന്തല്‍കുളത്തിന്റെ ഉദ്ഘാടനത്തിന് തുറന്ന ജീപ്പില്‍ സഞ്ചരിക്കവേയാണ് ചെരിപ്പേറ് ഉണ്ടായത്

തിരുവനന്തപുരം പള്ളിച്ചിലില്‍ പൊതുചടങ്ങിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനു നേരെ ചെരുപ്പേറ്. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് ചെരുപ്പേറുണ്ടായത്. ഇവിടെ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച നീന്തല്‍കുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി തുറന്ന ജീപ്പില്‍ നീങ്ങുകയായിരുന്നു. ഇതിനിടെയാണ് ചെരുപ്പേറുണ്ടായത്.
ചെരുപ്പേറുണ്ടായപ്പോള്‍ സ്പീക്കര്‍ എന്‍. ശക്തനും മന്ത്രി എം.കെ. മുനീറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ചെരുപ്പുകള്‍ മുഖ്യമന്ത്രിയുടെ ദേഹത്ത് കൊണ്ടില്ലെന്ന് പൊലീസ് അറിയിച്ചു. ചെരുപ്പേറിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ഥലത്തു സ്ഥിതി ഇപ്പോള്‍ ശാന്തമാണ്.
പരിപാടിക്ക് ധനമന്ത്രി കെ.എം.മാണിയും എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. മാണി എത്തുന്നുണ്ടെന്ന് അറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















